Home Featured ബംഗളൂരു: പര്‍പ്പിള്‍ ലൈനിലെ കൂടുതല്‍ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാൻ ബി.എം.ആര്‍.സി

ബംഗളൂരു: പര്‍പ്പിള്‍ ലൈനിലെ കൂടുതല്‍ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാൻ ബി.എം.ആര്‍.സി

ബംഗളൂരു: പര്‍പ്പിള്‍ ലൈനിലെ കൂടുതല്‍ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാൻ ബി.എം.ആര്‍.സി. സ്റ്റേഷനുകളില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ യാത്രക്കാര്‍ വാഹനങ്ങള്‍ റോഡുകളോട് ചേര്‍ന്നുനിര്‍ത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് അധികൃതര്‍ നടപടികളെടുക്കുന്നത്. കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിയ ബെന്നിഗനഹള്ളി, ചല്ലഘട്ടെ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എട്ട് ഇടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കുന്നത്. മൈസൂരു റോഡ്, സംമ്ബിഗെ റോഡ്, സീതാരാമപാളയ, നല്ലൂര്‍ഹള്ളി, സത്യസായി ഹോസ്പിറ്റല്‍, കാടുഗോഡി ട്രീ പാര്‍ക്ക് എന്നിവയാണ് പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്ന മറ്റു സ്റ്റേഷനുകള്‍.

2069 ഇരുചക്ര വാഹനങ്ങളും 150 നാലു ചക്രവാഹനങ്ങളും അധികമായി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. പാര്‍ക്കിങ് നടത്തിപ്പിനായി സ്വകാര്യ കമ്ബനികളില്‍നിന്ന് അടുത്തിടെ കരാര്‍ ക്ഷണിച്ചിരുന്നു. മൂന്നു വര്‍ഷത്തേക്കാകും കരാര്‍ നല്‍കുക. ഇ-ടിക്കറ്റ് നല്‍കി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് കമ്ബനിക്ക് പണം കൈപ്പറ്റാം. വാഹനത്തിന്റെ മുഴുവൻ സുരക്ഷയും കമ്ബനിയുടെ ഉത്തരവാദിത്തമായിരിക്കും. കാറുകള്‍ക്ക് നാലു മണിക്കൂറിന് 30 രൂപയാണ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നത്. ഓരോ അധിക മണിക്കൂറിനും 10 രൂപ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്ക് നാലു മണിക്കൂറിന് 15 രൂപയാണ്. ഓരോ അധിക മണിക്കൂറിനും അഞ്ചുരൂപയും നല്‍കണം.

തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ജെസിബി കണ്ണിലുടക്കി, കടം വീട്ടാൻ മോഷ്ടിച്ചു; അറസ്റ്റ്

മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍ നിന്ന് ജെസിബി മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍.തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാര്‍ത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ജെസിബിയും മോഷണത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്‌ച രാത്രിയാണ് വിയ്യക്കുര്‍ശ്ശിയില്‍ നിര്‍ത്തിയിട്ടിരുന്ന മോഷണം പോയത്. തെങ്കര സ്വദേശി അബുവിന്റെതാണ് ജെസിബി. അബു പൊലീസില്‍ നല്‍കിയ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. തമിഴ്‌നാട് സ്വദേശികളായ പെരിയ സ്വാമിയും കാര്‍ത്തികും മലപ്പുറം മഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ജെസിബി വിയ്യക്കുര്‍ശ്ശിയില്‍ നിര്‍ത്തിയിട്ടത് പലതവണ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഇരുവര്‍ക്കും നാട്ടിലുള്ള കടം തീര്‍ക്കാനായി ജെസിബി മോഷണ പദ്ധതി തയ്യാറാക്കി. മോഷ്‌ടിച്ച ജെസിബി തമിഴ്‌നാട്ടില്‍ വാടകയ്ക്ക് നല്‍കി കടം തീര്‍ക്കുകയായിരുന്നു പദ്ധതി. ഇതിനായി മഞ്ചേരിയില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് ഇരുവരും വിയ്യക്കുര്‍ശ്ശിയിലെത്തി. ഒരാള്‍ കാറിലും മറ്റെയാള്‍ ജെസിബിയിലുമായാണ് തമിഴ്നാട്ടിലേക്ക് കടന്നത്.

ജെസിബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സ്‌ഥലങ്ങളിലെല്ലാം കാറിൻ്റെ ദൃശ്യവും കണ്ടതോടെ പൊലീസ് കാറിന്റെ വിവരങ്ങള്‍ ശേഖരിച്ചു. കാര്‍ മലപ്പുറത്തുള്ളതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കാറിന്റെ ഉടമയെ വിളിച്ചു വരുത്തി കാര്‍ വാടകയ്ക്ക് എടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം കമ്ബം തേനിയിലാണ് അന്വേഷണസംഘത്തെ എത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group