ബെംഗളൂരു: കഴിഞ്ഞ ദിവസം മലയാളി യുവാവ് മെട്രോ പാളത്തിലേക്ക്ചാടിയതിനെ തുടർന്നുള്ളഅപകടത്തിനു പിന്നാലെ യാത്രക്കാർക്കായി കൂടുതൽ സുരക്ഷാനടപടികളുമായി ബിഎംആർസി രംഗത്ത്. പ്ലാറ്റ്ഫോമുകളിൽ സ്റ്റീൽഹാൻഡ് റെയിലിങ് ബാരിക്കേഡുകൾസ്ഥാപിച്ചു കൊണ്ടാണിത്. ട്രെയിനിന്റെവാതിലുകൾ തുറക്കുന്ന ഇടങ്ങളിൽ യാത്രക്കാർക്ക് കയറിയിറങ്ങാൻമാത്രമുതകുന്ന വിടവുകളെ ബാർക്കേഡുകൾക്കിടയിൽ ഉണ്ടാകൂ.പ്ലാറ്റ്ഫോമിലെ സുരക്ഷാ മഞ്ഞലൈൻഭേദിക്കുന്നവരെ പിന്നിലേക്ക് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി ജീവനക്കാർവിസിലടിച്ചെത്തി മാറ്റുന്നതാണ്നിലവിലെ രീതി. സീൽബാരിക്കേഡുകൾ സ്ഥാപിക്കുന്നതോടെ പ്ലാറ്റ്ഫോമിൽ ക്യൂ നിൽക്കുന്നവരെനിയന്ത്രിക്കാൻ സൗകര്യപ്രദമാകും.
തിരക്കേറിയ മജസ്റ്റിക് ഇൻ്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് വൈറ്റ്ഫീൽഡിലേക്കു ട്രെയിൻ പുറപ്പെടുന്ന പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തിൽ സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി, ആലപ്പുഴ സ്വദേശിയായ ഷാരോൺ (23) ട്രെയിനിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് ഗ്രീൻ ലൈനിൽ ഒരു മണിക്കൂറോളം സർവീസ് മുടങ്ങിയിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ സപ്ഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
അതേസമയം, പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോർ സ്ഥാപിക്കാനുള്ള പദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കണമെന്ന ആവശ്യം സജീവമായിരിക്കെയാണ്, സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിക്കാനുള്ള ബിഎംആർസി നടപടി. മെട്രോ രണ്ടാംഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന കല്ലേന അഗ്രഹാര- നാഗവാര പാതയിലെ ഭൂഗർഭ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ ബിഎംആർസി കരാർ നൽകിയിരിക്കുന്നത്. എന്നാൽ എലിവേറ്റഡ് സ്റ്റേഷനുകളിൽ ഉൾപ്പെടെ സ്ക്രീൻ ഡോറുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.