ബെംഗളുരു: നഗരത്തിൽ 2 ഡബിൾ ഡക്കർ മേൽപാലങ്ങൾ കൂടി നിർമിക്കുമെന്ന് ബിഎംആർ സി. സാർക്കി, ഇട്ടമാഡു ജംക്ഷനുകളിലാണ് 507 കോടി രൂപ ചെലവഴിച്ച് ബിഎംആർസി മേൽ പാലങ്ങൾ നിർമിക്കുക. മുകളിലെ തട്ടിലൂടെ മെട്രോയും താഴെ വാഹനങ്ങളുമാകും മേൽപാലത്തിൽ കടന്നുപോകുക.
നേരത്തേ മേൽപാല നിർമാണ ത്തിനായി 130 കോടി രൂപ മുട ക്കാമെന്ന് ബിബിഎംപി ഏറ്റിരുന്നെങ്കിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് ഈ പണം വകമാറ്റിയതായി അറിയിച്ച് പിന്മാറിയതോടെ ബിഎംആർസി ഒറ്റയ്ക്കാണ് പദ്ധതി നടപ്പിലാക്കുക.ജെപി നഗർ ഹെബ്ബാൾ കെപാപുര പാതയുടെ ഭാഗമാണ് ഇരു മേൽപ്പാലങ്ങളും 32.15 കി ലോമീറ്റർ പാതയുടെ നിർമാണം 2028ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തേ ലോ ലൈനിൽ ബൊമ്മ സാന്ദ്ര ആർവി റോഡ് പാതയിൽ ഉൾപ്പെടുന്ന സിൽക്ക് ബോർഡ് റാഗി ഗൂഡ ഡബിൾ മേൽപാലത്തിന്റെ നിർമാണം മാർച്ചിൽ പൂർത്തിയാകുമെന്ന് ബിഎംആർസി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽ റെയിൽവേ മേൽപാലങ്ങളും അടിപ്പാലങ്ങളും നിർമിക്കാൻ 1000 കോടി നൽകാമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇതിനായുള്ള പദ്ധതി നിർദേശം ഒരാഴ്ച കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക് ഇനി അങ്കണവാടിയില്‍ ‘സദ്യ’ മെനുവില്‍ ഇലക്കറികളും പരിപ്പും പഴവും
അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്ക് ഇലയിട്ട് സദ്യ കൊടുക്കുന്ന പദ്ധതിക്ക് തുടക്കം. വനിതാ ശിശുവികസന വകുപ്പ് കണ്ണൂർ ജില്ലാതല ഐസിഡിഎസ് സെല്ലിന്‍റെ നേതൃത്വത്തിലാണ് ‘അങ്കണവാടിയില്‍ ഒരൂണ്‍’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് അയേണ്‍, വിറ്റാമിന്‍ ലഭ്യത ഉറപ്പ് വരുത്താനും അനീമിയ പ്രതിരോധിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഇലക്കറികള്‍ അടങ്ങിയ പോഷകാഹാരം അങ്കണവാടിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒത്തുചേര്‍ന്ന് കഴിക്കലാണ് പദ്ധതി.
പരീക്ഷണാര്‍ത്ഥമായി ആദ്യ ഘട്ടത്തില്‍ കുറച്ച് അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തില്‍ പദ്ധതി വിപുലീകരിക്കും. ജില്ലയില്‍ 2504 അങ്കണവാടികളാണുളളത്. ഒരു പഞ്ചായത്തില്‍ ഒരു അങ്കണവാടി എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ അതത് പ്രദേശത്തെ ഗര്‍ഭിണികളുടെ കൂട്ടായ്മ ഉണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ട്. നാട്ടില്‍ സാധാരണയായി ലഭിക്കാറുള്ള മുരിങ്ങയില, ചീര, വാഴക്കൂമ്പ് തുടങ്ങിയ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയത്.
പദ്ധതിക്ക് പ്രത്യേക ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. പ്രാദേശികമായ സഹകരണത്തോടെ ആണ് നടപ്പാക്കുന്നത്. ഇലക്കറികള്‍ അങ്കണവാടിയില്‍ ഉണ്ടാക്കും. ബാക്കിലുള്ള കറികളും തോരനും ഗര്‍ഭിണികള്‍ വീട്ടില്‍ നിന്നും കൊണ്ടുവരും. പദ്ധതിയോട് അങ്കണവാടികള്‍ക്ക് മികച്ച പ്രതികരണമാണുള്ളത്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെ നല്‍കുന്ന മറ്റു പദ്ധതികള്‍ വേറെയുമുണ്ട്. അതിന് പുറമേയാണ് അങ്കണവാടിയില്‍ ഒരൂണ് പദ്ധതി ആരംഭിച്ചത്.
നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നൂതനമായ ആശയങ്ങള്‍ വെക്കാറുണ്ട്. അതിന്‍റെ ഭാഗമായാണ് ജില്ലാ ഐസിഡിഎസ് സെല്‍ ഈ പദ്ധതി മുന്നോട്ട് വെച്ചത്. ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ സി.എ ബിന്ദുവാണ് ഇങ്ങനെയാരു ആശയം മുമ്പോട്ട് വെച്ചത്. ജില്ലാ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമീഷണര്‍ മേഘശ്രീയാണ് ആറളം മേഖലയിലെ ഗര്‍ഭിണികള്‍ക്ക് അനീമിയ പ്രശ്നം ചൂണ്ടിക്കാട്ടിയത്.ആദ്യം ഈത്തപഴം സിറപ്പ് പോലെ എന്തെങ്കിലും നല്‍കാമെന്നാണ് വിചാരിച്ചത്.
എന്നാല്‍ ഡി.എം.ഒ യോഗത്തില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിലെ അഡീഷണല്‍ ഡയറക്ടറായ ഡോ. രാജേന്ദ്രന്‍ ഇലക്കറികളിലാണ് ഏറ്റവും കൂടുതല്‍ അയേണ്‍ അടങ്ങിയതെന്നും അതിനാല്‍ ഇലക്കറികള്‍ നല്‍കുന്നതാണ് നല്ലതെന്നും സൂചിപ്പിച്ചു. തുടര്‍ന്നാണ് പ്രോഗ്രാം ഓഫിസര്‍ സി.എ ബിന്ദു ഇങ്ങനെ ഒരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.