Home Featured ബയ്യപ്പനഹള്ളിയിൽ ഭൂഗർഭ ഡിപ്പോയുമായി ബിഎംആർസി

ബയ്യപ്പനഹള്ളിയിൽ ഭൂഗർഭ ഡിപ്പോയുമായി ബിഎംആർസി

ബയ്യപ്പനഹള്ളിയിൽ ഭൂഗർഭ ഡിപ്പോ നിർമിക്കാനുള്ള പദ്ധതിയുമായി ബിഎംആർസി.നിലവിലുള്ള ഡിപ്പോയ്ക്ക് സമീപത്ത് തന്നെയാണ് ഭൂഗർഭ ഡിപ്പോയും സ്ഥാപിക്കുക. വൈറ്റ്ഫീൽഡ് ബയ്യപ്പനഹള്ളി പാത കൂടി വരുന്നതോടെ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും മറ്റും കുടുതൽ സ്ഥലം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഭുഗർഭ ഡിപ്പോയ്ക്കുള്ള സാധ്യത പരിശോധിക്കുന്നത്.

ഡിപ്പോയിൽ 8 ലൈനുകളും മുകളിൽ 8 ഉൾപ്പെടെ 16 ലൈനുകളും ഉണ്ടാകും. നിലവിൽ ബയ്യപ്പനഹള്ളിക്ക് പുറമെ ഗ്രീൻലൈനിലെ പീനിയയിലും ഡിപ്പോയുണ്ട്.രണ്ടാംഘട്ടത്തിൽ കാടുഗോഡി, ഷെട്ടിഗരെ, ചല്ലഘട്ട എന്നി വിടങ്ങളിലാണ് ഡിപ്പോകൾ നിർമിക്കുക.

വിവാഹം ചെയ്തത് 40 വയസ് അധികമുള്ള ഒരാളെ; ദമ്ബതികള്‍ക്ക് കടുത്ത വിമര്‍ശനം, വെറുതെ വിടൂ എന്ന് യുവതി

നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മരിയ എഡ്വാര്‍ഡോ ഡയസ് തന്നേക്കാള്‍ 40 വയസ് അധികമുള്ള ഒരാളെയാണ് വിവാഹം കഴിച്ചത്.ഈ കാരണത്താല്‍ മാത്രം അവളേറ്റ് വാങ്ങുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും ചെറുതല്ല. പ്രധാനമായും പണത്തിന് വേണ്ടിയാണ് അവളിത് ചെയ്യുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം.മരിയ റേഡിയോ ഡിജെ ആയ നിക്സണ്‍ മോട്ടയുമായി പ്രണയത്തിലായപ്പോള്‍ പ്രായം വെറും പതിനാറ് വയസായിരുന്നു. ആ സമയം നിക്സണിന്റെ പ്രായം 57 ഉം. കാമ്ബിന ഗ്രാന്‍ഡെയില്‍ നിന്നുള്ള മരിയയ്ക്കും നിക്സണിനും ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്.

മരിയയ്ക്ക് ഇപ്പോള്‍ 23 വയസും നിക്സണിന് 63 വയസും ആണ്.സോഷ്യല്‍ മീഡിയയായ ടിക്ടോക്കില്‍ വിവാഹിതരാവാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നതെന്ത് കൊണ്ടാണ് എന്നതാണ് മരിയയെ അത്ഭുതപ്പെടുത്തുന്നത്. തങ്ങള്‍ നയിക്കുന്നത് മനോഹരമായൊരു പ്രണയകഥയായി ആളുകള്‍ സ്വീകരിക്കും എന്നാണ് കരുതിയിരുന്നത്. പക്ഷെ സമൂഹത്തില്‍ നിന്നും നേരെ തിരിച്ചാണ് ഉണ്ടായത് എന്ന് മരിയ പറയുന്നു.ഇപ്പോള്‍ താനും ഭര്‍ത്താവും ഒരു വയസുള്ള മോളും വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്.

തങ്ങളുടെ കുടുംബം ഹാപ്പിയാണ്.ആളുകള്‍ എന്തിനാണ് വെറുതെ തങ്ങളെ വിമര്‍ശിക്കുകയും ബഹുമാനമില്ലാതെ അതുമിതും പറയുകയും ചെയ്യുന്നത് എന്നാണ് മരിയയുടെ ചോദ്യം. എന്നാല്‍, തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്നും തങ്ങള്‍ വളരെ അധികം സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ജീവിക്കുന്നത് എന്നും നിക്സണ്‍ പറയുന്നു. ഒപ്പം താനത്ര വലിയ പണക്കാരനൊന്നുമല്ല. മിക്കവരും പറയുന്നത് സാമ്ബത്തികഭദ്രതയ്ക്ക് വേണ്ടിയാണ് മരിയ തന്നെ സ്നേഹിച്ചത് എന്നാണ്.

എന്നാല്‍, അതില്‍ ഒരു സത്യവുമില്ല എന്നും നിക്സണ്‍ പറയുന്നു.വിവാഹത്തെ കുറിച്ച്‌ പറയുന്ന ഇരുവരുടേയും ടിക്ടോക് വീഡിയോയ്ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ലഭിച്ചത്. പതിനാറ് വയസുള്ള പെണ്‍കുട്ടി ഒരു 57 -കാരനുമായി പ്രണയത്തിലാകുന്നതിനെ സ്വാഭാവികവത്കരിക്കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും എഴുതിയത്.

You may also like

error: Content is protected !!
Join Our WhatsApp Group