Home Featured ലാൽബാഗിൽ പുഷ്പമേള തിരക്ക് ഒഴിവാക്കാൻ പേപ്പർ ടിക്കറ്റുമായി ബിഎംആർസി

ലാൽബാഗിൽ പുഷ്പമേള തിരക്ക് ഒഴിവാക്കാൻ പേപ്പർ ടിക്കറ്റുമായി ബിഎംആർസി

ലാൽബാഗിൽ പുഷ്പമേള കാണാനെത്തുന്നവരുടെ തിരക്കിനെ തുടർന്ന് 30 രൂപയുടെ പേപ്പർ ടിക്കറ്റുമായി ബിഎംആർ സി. 26നു രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കും പേപ്പർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ.മറ്റു മെട്രോ സ്റ്റേഷനുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ലാൽബാഗിൽ നിന്ന് തിരികെവരാനുള്ള പേപ്പർ ടിക്കറ്റ് ലഭ്യമാകും.ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ്, ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാമെന്ന് ബിഎംആർസി അധികൃതർ അറിയിച്ചു.

വിധവ ആയതിന്റെ പേരില്‍ സമൂഹം മാറ്റിനിര്‍ത്തി; അമ്മയുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ പുനര്‍വിവാഹം നടത്തി മകന്‍

അച്ഛന്‍ മരിച്ചതിന് ശേഷം, അമ്മയെ പുനര്‍വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത് മകന്‍.മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലാണ് അമ്മയുടെ വിവാഹം നടത്താനായി മകന്‍ മുന്നിട്ടിറങ്ങിയത്. വിധവകള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാനായാണ് മകന്‍ മുന്‍കൈയെടുത്ത് പുനര്‍വിവാഹം നടത്തിയത്.മഹാരാഷ്ട്രയിലെ കോല്‍ഹാപുരിലാണ്, സമൂഹത്തില്‍ നിന്ന് നേരിടുന്ന വേര്‍തിരിവില്‍ നിന്ന് അമ്മയെ മോചിപ്പിക്കാന്‍ മകന്‍ പുനര്‍വിവാഹം നടത്തിയത്.

യുവരാജ് ഷീലെ എന്ന 23കാരനാണ് തന്റെ 45കാരിയായ അമ്മ ര്തനയുടെ പുനര്‍വിവാഹം നടത്തിയത്.പിതാവിന്റെ മരണശേഷം, അമ്മയെ സമൂഹം മാറ്റിനിര്‍ത്തുന്നത് യുവരാജ് ശ്രദ്ധിച്ചു. പല ചടങ്ങുകളില്‍ നിന്നും വിധവയായതിനാല്‍ അമ്മയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു. അമ്മയ്ക്ക് കൂട്ടിനുവേണ്ടി ഒരാളെ കണ്ടെത്തണമെന്ന ചിന്ത അവിടെനിന്നാണ് തുടങ്ങിയത്.’എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ വേര്‍പാട് എനിക്ക് ലിയ ഷോക്കായിരുന്നു.

പക്ഷേ, അമ്മയാണ് ഏറ്റവും കൂടുതല്‍ വേദന സഹിക്കേണ്ടിവന്നത്. സമൂഹത്തില്‍ നിന്നുണ്ടാകുന്ന വിവേചനവും വലിതോതിലുള്ള ഒറ്റപ്പെടലും അമ്മയ്ക്ക് സഹിക്കേണ്ടിവന്നു. ഇതിന് പരിഹാരമായാണ് പുനര്‍വിവാഹം എന്ന ചിന്തയിലേക്ക് എത്തിയത്’ യുവരാജ് പറഞ്ഞു.വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്ന കോല്‍ഹാപ്പൂരില്‍, അമ്മയെ കൊണ്ട് പുനര്‍വിവാഹം കഴിപ്പിക്കുക എന്നത് ഒട്ടം എളുപ്പമായിരുന്നില്ല.

ചില കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ യുവരാജ് അന്വേഷണം ആരംഭിച്ചു.’ഭാഗ്യംകൊണ്ട് മാരുതി ഗണ്‍വത് എന്നയാളെ വരനായി കണ്ടെത്താന്‍ സാധിച്ചു. ആദ്യം അമ്മയ്ക്ക് വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിരന്തരം നിര്‍ബന്ധിച്ചപ്പോള്‍ അമ്മ സമ്മതിക്കുകയായിരുന്നു’ യുവരാജ് പറഞ്ഞു.’കുറച്ചു വര്‍ഷമായി ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. രത്‌നയെ കണ്ടു സംസാരിച്ചതിന് ശേഷം ഒരു കുടുംബമായി താമസിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

മരിച്ചുപോയ ഭര്‍ത്താവിനെ മറക്കുക എന്നത് രത്‌നയെ സംബന്ധിച്ച്‌ പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു’- മാരുതി ഗണ്‍വത് പറഞ്ഞു.പുനര്‍വിവാഹത്തോട് ആദ്യം ഞാന്‍ എതിര്‍ത്തിരുന്നു. ഭര്‍ത്താവിനെ മറക്കാന്‍ ഞാന്‍ തയ്യാറാല്ലായിരുന്നു. എന്നാല്‍, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിനെ കുറിച്ച്‌ ആലോചിച്ചതിന് ശേഷം, പുനര്‍വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.’- യുവരാജിന്റെ അമ്മ രത്‌ന പറഞ്ഞു.

വിധവമാര്‍ക്ക് സാമൂഹിക ഐത്തം പ്രഖ്യാപിക്കുന്ന പ്രവണത ഒഴിവാക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിധവകളെ ചടങ്ങുകളിലും മറ്റും പങ്കെടുപ്പിക്കാതിരിക്കുന്നത് നിര്‍ത്തലാക്കാന്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group