Home Featured പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂഡാര്‍ട്ട്, കർണാടയിലടക്കം ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂഡാര്‍ട്ട്, കർണാടയിലടക്കം ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

രാജ്യത്തുടനീളം ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ബ്ലൂഡാര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ ടയര്‍ വണ്‍, ടയര്‍ ടു നഗരങ്ങളില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.ആദ്യ ഘട്ടത്തില്‍ രാജ്യത്ത് 25 നഗരങ്ങളിലാണ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സാധ്യത. പ്രമുഖ ലോജിസ്റ്റിക്സ് കമ്ബനിയാണ് ബ്ലൂഡാര്‍ട്ട്.

നിലവില്‍, 100 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമേ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തരപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുക.

റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഗാസിയാബാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ഉടമ അജിത് ജെയിനെയാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫ്ലാറ്റിലേക്ക് വരുന്നതിനിടെ സഹോദരന്‍ കരണിനെ ഗാസിയാബാദിലെ ഒഫീസില്‍ ഇറക്കവിട്ട ശേഷം തനിച്ച്‌ ഫ്ലാറ്റിലേക്ക് വരികയായിരുന്നു.

പിറകെ ഫ്ലാറ്റിലേക്ക് വന്ന ജെയനിന്റെ മകനാണ് പിതാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ മരണത്തില്‍ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group