ബംഗളുരു :കേരള സമാജം ബാംഗ്ലൂർ സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റ് മായും കിഡ്വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30മുതൽ ഉച്ചക്ക് 1.30വരെ നടക്കുന്ന ക്യാമ്പ് ആനക്കൽ എം എൽ എ ശ്രീ ശിവണ്ണ ബി ഉത്ഘാടനം ചെയ്യും. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധൃക്ഷത വഹിക്കുംകൺവീനർ ശ്രീജിത്ത്, ഡോ നകുൽ, ഷൈനോ ഉമ്മൻ തോമസ്,പ്രോഗ്രാം കോർഡിനേറ്റർസ് ആയ ഷാജിത്, സംഗീത്, നിതിൻ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ 9886636530,9739912821,9035741969