Home Featured ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ്;പഴയ മൈസൂരു മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ്;പഴയ മൈസൂരു മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൊക്കലിഗ, ദലിൽ വോട്ട് ബാങ്കായ പഴയ മൈസൂരു മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട്, ബിജെപി മൈസൂരുവിൽ സംഘടിപ്പിച്ച 2 ദിവസത്തെ എസ്സി മോർച്ച ദേശീയ നിർവാഹക സമിതി സമാപിച്ചു.ബിജെപിക്ക് വളർച്ചാ സാധ്യത യുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പറഞ്ഞു.

പഴയ മൈസൂരു മേഖലയിലെ 59 മണ്ഡലങ്ങളിൽ നിലവിൽ ബിജെപിക്കു 13 സീറ്റു കളാണുള്ളത്.ഈ നില വരുന്ന തിരഞ്ഞെടുപ്പിൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനമാണ് ബിജെപി നടത്തിവരുത്.കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി മണ്ഡ്യ സന്ദർശിച്ച് പൊതുറാലിയിൽ പങ്കെടുത്തിരുന്നു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മ , ബിജെപി സംസ്ഥാന പ്രസി ഡന്റ് നളിൻ കുമാർ കട്ടിൽ എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ ചലവഡി നാരായണ സ്വാമി തുടങ്ങിയവരും പ്രസംഗിച്ചു.

തമിഴ്നാട്ടില്‍ ബി ജെ പി യോഗത്തില്‍ ‘തല്ലുമാല’..: നേതാക്കള്‍ കണ്ടo വഴി ഓടി…, ചിരിയടക്കാന്‍ പറ്റാതെ ജനങ്ങള്‍..!

തമിഴ്നാട്: ബി ജെ പിയോഗത്തില്‍ കൂട്ടയടിയും കസേരയേറും. തമിഴ്‌നാട്ടിലെ കല്ലുറിച്ചിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സംഘടിപ്പിച്ച യോഗത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.രണ്ട് നേതാക്കളുടെ അനുയായികളാണ് ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്.ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളിലെ പദവികള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനാണ് ശങ്കരപുരത്ത് യോഗം വിളിച്ചത്.

യോഗത്തില്‍ ഭാരവാഹികളുടെ പേരുകളില്‍ ജില്ലാപ്രസിഡന്റ് ചില മാറ്റങ്ങള്‍ വരുത്തി.ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലെ ജില്ലയിലെ പ്രബല നേതാക്കളായ അരൂര്‍ രവിയുടെ അനുയായികളും വെസ്റ്റ് യൂണിയന്‍ സെക്രട്ടറി രാമചന്ദ്രനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം മൂത്ത് ഒടുവില്‍ സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഭത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group