മംഗളൂരു: ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി അറസ്റ്റില്‍.റിയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരളത്തില്‍ നിന്നാണ് പിടികൂടിയതെന്ന് സൂചനയുണ്ട്.ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് കര്‍ണാടകയിലും, കേരളത്തിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കേസിന്റെ അന്വേഷണം നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സക്കീര്‍(29) ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42), സുള്ള്യ നാവൂര്‍ സ്വദേശി അബിദ് (22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫല്‍(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26 നു രാത്രി കേരള കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ വച്ചാണ് ബിജെപി യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരു (32) കൊല്ലപ്പെട്ടത്.