ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ചു 4 മാസം ശേഷിക്കെ ഈ മാസം 21 മുതൽ 29 വരെ വിജയസങ്കൽപ യാത്രയുമായി ബിജെപി. 21 ന് വിജയ പുരയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ യാത ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, യെഡിയൂരപ്പ, സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബസവഗൗഡ പാട്ടീൽയിൽ എംഎൽഎ തുടങ്ങിയവർ സന്നി ഹിതരായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനോപകാര പദ്ധതികൾ വിശദീകരിക്കാനാണ് യാത്ര കൊണ്ടു ലക്ഷ്യമിടുന്നത്.
ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചു ; ചോദ്യം ചെയ്തതിന് ഭര്‍ത്താവിനെ മര്‍ദ്ദിച്ചു ; നാട്ടുകാര്‍ യുവാക്കളെ പഞ്ഞിക്കിട്ട് പോലീസിന് കൈമാറി
ഇടുക്കി: ലൈംഗികചുവയോടെ ഭാര്യയോട് സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവാക്കള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസിന് കൈമാറി. ഇടുക്കി അഞ്ചുരുളിയില്‍ നടന്ന സംഭവത്തില്‍ വണ്ടന്‍മേട് സ്വദേശികളായ 15 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബാവൂരില്‍ നിന്നും വന്ന നാലംഗ കുടുംബത്തിന് നേരെയായിരുന്നു യുവാക്കളുടെ അക്രമം.
അഞ്ചുരുളിയില്‍ മക്കളുമായി വിനോദസഞ്ചാരത്തിനെത്തിയ പെരുമ്ബാവൂര്‍ സ്വദേശി രാജിത്ത് രാജുവിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വാഗമണ്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുരുളി കാണാന്‍ എത്തിയതായിരുന്നു രാജിത്തും ഭാര്യ കവിതയും മക്കളും. ടണല്‍ ഭാഗത്തേക്ക് പോകുമ്ബോള്‍ എതിരേ വന്ന യുവാക്കളുടെ സംഘം കവിതയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത രാജിത്തിനെ 15 പേര്‍ കൂടി മര്‍ദ്ദിക്കുകയായിരുന്നു.
നിലത്ത് തള്ളിയിട്ട് രാജിത്തിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഭാര്യ ഓടി വന്നപ്പോള്‍ ഭാര്യയേയും യുവാക്കള്‍ മര്‍ദ്ദിച്ചു. ബഹളം കേട്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ച സമീപത്തെ കടയുടമകളേയും മര്‍ദ്ദിച്ചതോടെ യുവാക്കളെ കക്കാട്ടുകടയില്‍ വെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസിന് കൈമാറി. വണ്ടന്‍മേട് മാലിക്കാരായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.