Home Featured ബെംഗളൂരു: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാരന്റികൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി ബി.ജെ.പി.

ബെംഗളൂരു: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാരന്റികൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി ബി.ജെ.പി.

ബെംഗളൂരു: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാരന്റികൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി ബി.ജെ.പി. ജൂലായ് നാലു മുതൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനാണ് തീരുമാനം. ജൂലായ് നാലിന് ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പം വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധം നടത്തുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

രാവിലെ മുതൽ വൈകീട്ട് വരെയാകും പ്രതിഷേധം.പാർട്ടിയുടെ എല്ലാ നേതാക്കളും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗാരന്റി കാർഡിൽ വിശ്വസിച്ച ജനം വഞ്ചിക്കപ്പെട്ടു. സർക്കാരിന്റെ കർഷക, ജന വിരുദ്ധ നയങ്ങൾക്കെതിരേയും ഗാരന്റികൾ നടപ്പാക്കാൻ വൈകുന്നതിനെതിരേയുമാണ് പ്രതിഷേധിക്കുന്നത്. സർക്കാർ ഇതുവരെ ഒരു ഗാരന്റി മാത്രമാണ് നടപ്പാക്കിയത്.

അതാകട്ടെ ഒരുപാട് വ്യവസ്ഥകളോടെയാണ് നടപ്പാക്കിയതെന്നും ഇത് സ്ത്രീകൾക്ക് അപമാനമാണെന്നും യെദ്യൂരപ്പ പറഞ്ഞു. ജനങ്ങളെ വഞ്ചിച്ച കോൺഗ്രസ് സർക്കാരിനെ പാഠം പഠിപ്പിക്കാൻ പ്രതിഷേധങ്ങൾ നടത്താനാണ് തീരുമാനം. ഗാരൻറികൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വീടുകൾ കയറി പ്രചാരണം നടത്താൻ പ്രവർത്തകരോട് ആവശ്യപ്പെടും.അന്നഭാഗ്യ പദ്ധതിക്കെതിയേയും യെദ്യൂരപ്പ വിമർശിച്ചു. അഞ്ചു കിലോഗ്രാം അരി കേന്ദ്രസർക്കാർ നൽകുന്നതാണെന്നും ഇതുകൂടാതെ വേണം സംസ്ഥാന സർക്കാർ പത്തുകിലോഗ്രാം അരി നൽകേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.

വാഗ്ദാനം പാലിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് അധികാരം ഒഴിയണം. അധികാര ലഹരിയിൽ മുഴുകിയ നേതാക്കൾ എന്തൊക്കെയോ പറയുകയാണ്. ഇത് അനുവദിക്കാനാകില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുവേണ്ടിയും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) തിരഞ്ഞെടുപ്പിന് വേണ്ടിയും ഒരുങ്ങാൻ പാർട്ടി പ്രവർത്തകരോട് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

യൂട്യൂബര്‍ ദേവരാജ് ബൈക്ക് അപകടത്തില്‍ മരിച്ചു.

പ്രശസ്ത യൂട്യൂബര്‍ ദേവരാജ് പട്ടേല്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. 22 വയസായിരുന്നു. ഇന്ന് ഉച്ചയോടെ വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്.തെലിബന്ധയ്ക്ക് സമീപം അഗര്‍സൻ ധാമിലെ ദേശീയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. രാകേഷ് മൻഹര്‍ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡില്‍ ട്രക്കുമായി ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. ദേവരാജ് വീണത് ട്രക്കിന്റെ പിന്നിലെ ചക്രത്തിനടിയിലേക്കായിരുന്നു. ട്രക്ക് ഡ്രൈവര്‍ രാഹുല്‍ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.2020 ഓഗസ്റ്റ് മുതല്‍ യൂട്യൂബില്‍ സജീവമായിരുന്ന ദേവരാജിന് 4,40,000 സബ്‌സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. 108 വിഡിയോകളില്‍ നിന്നായി 888 മില്യണ്‍ വ്യൂസാണ് ചാനലിന് ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group