Home Featured കര്‍ണാടകയിലെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം; തീരുമാനവുമായി ബി.ജെ.പി

കര്‍ണാടകയിലെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം; തീരുമാനവുമായി ബി.ജെ.പി

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനു പിന്നാലെ മറ്റൊരു തീരുമാനവുമായി ബി.ജെ.പി സര്‍ക്കാര്‍.സംസ്ഥാനത്തെ സ്കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാംസ്കാരിക-ഊര്‍ജ മന്ത്രി വി. സുനില്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വിധ്വാന്‍ സഭയില്‍ മഹാത്മ ഗാന്ധി അടക്കമുള്ള ആറ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഛായാചിത്രം അനാഛാദനം ചെയ്തത്. സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്.

കര്‍ണാടകയില്‍ നാലാം ക്ലാസുകാരനെ മര്‍ദിച്ച്‌ അവശനാക്കി ഒന്നാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി അധ്യാപകന്‍

സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അധ്യാപകന്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു.ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മര്‍ദിച്ച്‌ അവശനാക്കി ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത്. പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

സ്‌കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാര്‍ക്കറേയും മുത്തപ്പ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. മുത്തപ്പ നിലവില്‍ ഒളിവിലാണ്.മുത്തപ്പയും ഗീതയും തമ്മില്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗീതയെ മുത്തപ്പ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സംഗഗൗഡ പാട്ടീല്‍ എന്ന ഒരു അധ്യാപികയേയും മുത്തപ്പ മര്‍ദിച്ചിരുന്നു. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group