ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്.വാര്‍ഷിക പരിപാടിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.സെപ്റ്റംബര്‍ 8 മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം കര്‍ണാടകയിലെത്തും.നദ്ദ ബംഗളൂരുവില്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി അറിയിച്ചു.
സംസ്ഥാനത്തെ വികസനം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കര്‍ണാടക മന്ത്രിമാരുടെ പ്രകടന അവലോകനവും നടത്തും. തുടര്‍ന്ന് പാര്‍ട്ടിയുടെ ഉപസമിതി യോഗത്തില്‍ പങ്കെടുക്കും. എംഎല്‍എ -എംപിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ബിജെപി അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ വിപുലമായ പരിപാടികളാണ് ദേശീയ അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നത്. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ മഹാത്മഗാന്ധിയുടെ ജന്മദിമായ ഒക്ടോബര്‍ രണ്ടിനാകും അവസാനിക്കുക.
മുഖ്യമന്ത്രിതല ചര്‍ച്ച ; പ്രതീക്ഷയര്‍പ്പിച്ച് കര്‍ണാടകം ; മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന് കുതിപ്പാകും
മംഗളൂരു റെയില്‍വേ വികസനത്തില്‍ കേരളവും കര്‍ണാടകവും നടത്താന്‍ തീരുമാനിച്ച മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ണാടകം.തലശേരി–- മൈസൂരു, നിലമ്ബൂര്‍–-നഞ്ചങ്കോട് റെയില്‍പ്പാത വികസനത്തോടൊപ്പം നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരുവരെ നീട്ടുന്നതും ചര്‍ച്ചയാവുന്നതിനെ ഏറെ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ധാരണയായത്.
തിരുവനന്തപുരം–-കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂര്‍മാത്രം മതിയാകുന്ന സില്‍വര്‍ ലൈന്‍ മംഗളൂരുവരെ നീട്ടുന്നത് വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍നിന്ന് ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാസമയം വന്‍തോതില്‍ കുറയും.ദക്ഷിണകന്നടയിലെ എട്ട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും കേരളീയരാണ്.
മലബാറില്‍നിന്ന് ദിവസവും വന്നുപോകുന്ന വ്യാപാരികളും നിരവധി. സില്‍വര്‍ ലൈന്‍ മംഗളൂരുവിലേക്കു നീട്ടിയാല്‍ കൊല്ലൂര്‍ മുകാംബിക, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധര്‍മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്കും മംഗളൂരുവില്‍നിന്ന് ശബരിമല, ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്കും യാത്ര സുഗമമാകും.
ഒഎന്‍ജിസി, ന്യൂ മംഗളൂരു പോര്‍ട്ട് അതോറിറ്റി, മംഗളൂരു റിഫൈനറീസ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് തുടങ്ങി നിരവധി വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ളതും തിരിച്ചുമുള്ള ചരക്കുഗതാഗതവും വേഗത്തിലാകും.ഉയരും, വികസനത്തിന്റെ ചൂളംവിളികര്‍ണാടകത്തെയും കേരളത്തെയും കോര്‍ത്തിണക്കി റെയില്‍വേ ഇടനാഴി വരുന്നത് ഇരുസംസ്ഥാനത്തിനും നേട്ടമാകും. കുറഞ്ഞ ചെലവിലുള്ള ചരക്കുനീക്കവും ചുരുങ്ങിയ സമയത്തില്‍ മംഗളുരുവില്‍നിന്ന് തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും സാധ്യമാകും.
തമിഴ്നാടിനെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ചര്‍ച്ചയിലുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന് കുതിപ്പാകും.മംഗളൂരു–-തിരുവനന്തപുരം യാത്രാസമയം കുറയുന്നത് ഏറ്റവുമധികം പ്രയോജനപ്പെടുക ചരക്ക് നീക്കത്തിനാകും. നിലവില്‍ ട്രെയിന്‍, റോഡ് മാര്‍ഗം മണിക്കൂറുകളെടുത്ത് ചരക്ക് കൊണ്ടുവരുന്നതില്‍ സാമ്ബത്തിക ബാധ്യതയേറെയാണ്.
പദ്ധതിവഴി ഇരുസംസ്ഥാനത്തും വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വാകും. നിലവില്‍ റെയില്‍പ്പാതയുള്ളതിനാല്‍ പുതിയ ട്രാക്ക് നിര്‍മാണമടക്കം പ്രയാസമില്ലാതെ പൂര്‍ത്തീകരിക്കാനാകും. മംഗളൂരു ആശുപത്രികളെ ആശ്രയിക്കുന്ന നിരവധിപേര്‍ വടക്കന്‍ കേരളത്തിലുണ്ട്. റോഡ് മാര്‍ഗത്തേക്കാള്‍ എളുപ്പത്തില്‍ എത്തിച്ചേരാനായാല്‍ ചികിത്സാരംഗത്തും മുന്നേറ്റമാകും.
തലശേരി –- മൈസുരു, നഞ്ചന്‍കോട് –- നിലമ്ബൂര്‍ റെയില്‍പ്പാത വികസനത്തില്‍ ഇരുസംസ്ഥാനവും കൈകോര്‍ത്താല്‍ വടക്കന്‍ കേരളത്തില്‍ വികസനത്തിന്റെ പുതിയ ചൂളംവിളി ഉയരും. റെയില്‍പ്പാത വേണമെന്ന വയനാടിന്റെ സ്വപ്നസാക്ഷാത്കാരത്തിനും ചിറക് മുളക്കും.