Home Featured കർണാടക ബിജെപി നേതാവിന് സീറ്റ് നിഷേധിച്ചു; നടുറോഡിൽ ആത്മഹത്യ ഭീഷണിയുമായി അനുയായികൾ

കർണാടക ബിജെപി നേതാവിന് സീറ്റ് നിഷേധിച്ചു; നടുറോഡിൽ ആത്മഹത്യ ഭീഷണിയുമായി അനുയായികൾ

കർണാടക ബിജെപി നേതാവ് ബിവി നായിക്കിന് പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ അനുയായികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നായിക്കിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയും റോഡിൽ പെട്രോൾ ഒഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്കൊപ്പം പ്രതിഷേധിച്ച മറ്റൊരു അനുഭാവി ഇവരിൽ നിന്ന് പെട്രോൾ കാൻ തട്ടിപ്പറിച്ചു.ബിവി നായിക്കിൻ്റെ അനുയായികൾ പ്രധാന റോഡിൽ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു.2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന നായിക് ബിജെപി സ്ഥാനാർഥി രാജാ അമരേശ്വര നായിക്കിനോട് പരാജയപ്പെട്ടു.

1,17,716 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് പരാജയപ്പെട്ടത്.ബിവി നായിക് പിന്നീട് ബിജെപിയിൽ ചേരുകയും 2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മാൻവിയിൽ നിന്ന് മത്സരിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി ഹമ്പയ്യ നായിക്കിനോട് 7,719 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അന്നും പരാജയപ്പെട്ടു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റായ്ച്ചൂർ ലോക്‌സഭാ സീറ്റിൽ നിന്ന് ബി.വി. നായിക് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാജാ അമരേശ്വര നായിക്കിനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതാണ് ബിവി നായിക്കിൻ്റെ അനുയായികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായത്.

ഇന്ത്യയില്‍ നിന്നുള്ള പശുവിന് ബ്രസീലിലെ ലേലത്തില്‍ 40 കോടി രൂപ; സര്‍വകാല റെക്കോര്‍ഡ്

ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള പശുവിനെ ബ്രസീലില്‍ ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയായ 40 കോടി രൂപയ്ക്ക്. ആദ്യമായാണ് ഒരു പശു ഇനത്തിന് ലേലത്തില്‍ ഇത്രയധികം ഉയര്‍ന്ന വില ലഭിക്കുന്നത്.നെല്ലൂര്‍ ഇനത്തില്‍പ്പെട്ട വിയാറ്റിന-19 എഫ്‌ഐവി മാരാ ഇമോവെയിസ് എന്ന പശുവിനെയാണ് സർവകാല റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്.വെളുത്ത രോമവും മുതുകിലുള്ള വലിയ മുഴയും നെല്ലൂര്‍ ഇനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലാണ് ഉത്ഭവമെങ്കിലും ബ്രസീലില്‍ ഏറെ പ്രചാരമുള്ള കന്നുകാലി ഇനമാണിത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയുടെ പേരാണ് ഈ ഇനത്തിന് നല്‍കിയിരിക്കുന്നത്. ബോസ് ഇന്‍ഡിക്കസ് എന്നാണ് ഈ കന്നുകാലി ഇനത്തിന്റെ ശാസ്ത്രീയ നാമം. ഇന്ത്യയിലെ കരുത്തുറ്റതും വേഗത്തില്‍ ഇണങ്ങി ജീവിക്കുന്നതുമായ ഓംഗോള്‍ കന്നുകാലി വര്‍ഗത്തിന്റെ പിന്‍ഗാമികളാണ് നെല്ലൂര്‍ പശുക്കള്‍.1868-ലാണ് ഓംഗോള്‍ ഇനത്തില്‍പ്പെട്ട പശുവിനെ ആദ്യമായി ബ്രസീലില്‍ എത്തിക്കുന്നത്. അതിന് ശേഷം ബ്രസീലിലെ കന്നുകാലി ഇറക്കുമതിയില്‍ ഈ ഇനം പ്രത്യേക സ്ഥാനം പിടിച്ചു.

ഉയര്‍ന്ന താപനിലയെ ചെറുക്കാന്‍ ശേഷിയുള്ള നെല്ലൂര്‍ ഇനം മറ്റ് ജീവികളുണ്ടാക്കുന്ന അണുബാധയെ ചെറുക്കുകയും ചെയ്യുന്നു. ഇവയുടെ മികച്ച മെറ്റബോളിസവും മറ്റൊരു പ്രത്യേകതയാണ്. അതിനാല്‍ തന്നെ ബ്രസീസിലെ കന്നുകാലി കര്‍ഷകര്‍ കൂടുതലായി ഈ ഇനത്തെ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രത്യേകതകളെല്ലാം ചേര്‍ന്നതാണ് വിയാറ്റിന-19. ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകമായ രീതിയില്‍ തിരഞ്ഞെടുത്താണ് ഇതിനെ ബ്രീഡ് ചെയ്തത്.ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ലേലത്തിലാണ് നാലര വയസ്സ് പ്രായമുള്ള വിയാറ്റിന-19നെ ലേലം കൊണ്ടത്. ബ്രസീലിലെ ആകെയുള്ള കന്നുകാലി സമ്ബത്തില്‍ 80 ശതമാനവും നെല്ലൂര്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ്. ബ്രസീലിലെ അസ്ഥിരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും പ്രജനന രീതിയിലെ എളുപ്പവും ബ്രസീലിലെ കര്‍ഷകരെ നെല്ലൂര്‍ ഇനത്തെ കൂടുതല്‍ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group