കര്‍ണാടകയില്‍ ആർ.എസ്.എസിനെയും ബജ്റംഗ്ദളിനെയും നിരോധിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചൂട് പിടിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗ്ദളിനെ നിരോധിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.
ബജ്റംഗ്ദളിനെയോ ആർ.എസ്.എസിനെയോ നിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അതിനെ കത്തിച്ച് ചാരമാക്കുമെന്നാണ് നളിന്‍ കട്ടീലിന്റെ ഭീഷണി.പ്രിയങ്ക് ഖാര്‍ഗെ ആര്.എസ്.എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്.എസ്.എസ് സ്വയംസേവകനാണ്. ഞങ്ങളെല്ലാം ആര്.എസ്.എസിെൻറ സ്വയംസേവകരാണ്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, നരസിംഹറാവു എന്നീ സര്‍ക്കാരുകളെല്ലാം ആര്.എസ്.എസിന് നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ലെന്നും നളിൻ കട്ടീലിൽ പറഞ്ഞു.ബജ്റംഗ്ദളിനെയും ആര്.എസ്.എസിനെയും നിരോധിക്കാന്‍ ശ്രമിച്ചാല്‍, കോണ്‍ഗ്രസ് കത്തി ചാരമാകും. രാജ്യത്തിന്റെ ചരിത്രം അറിയുന്നതാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്ലത്. പ്രിയങ്ക് ഖാര്‍ഗെ തന്റെ നാവ് ശ്രദ്ധിക്കണമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.
ഏതെങ്കിലും മതപരമോ രാഷ്ട്രീയപരമോ ആയ സംഘടനകള്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആർ.എസ്.എസായാലും മറ്റേതെങ്കിലും സംഘടന ആയാലും ശരിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും ചിറ്റാപൂര്‍ എം.എൽ.എയുമായ പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചത്.
പുതിയ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
കോവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം ഇനി വരാനിരിക്കുന്ന പുതിയ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന രംഗത്ത്.ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയത്.മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്സ്.
2018 ലാണ് ഈ പേരിന് രൂപം നല്‍കിയത്. കൊവിഡിനേക്കാള്‍ മാരകമായിരിക്കും ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികള്‍ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതില്‍ കൊവിഡ്-19, എബോള, മാര്‍ബര്‍ഗ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ്പ, സിക്ക എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ഉള്‍പ്പെട്ട അസുഖമാണ് ഡിസീസ് എക്സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒപ്പം സോമ്ബി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.