Home Featured കാർണാടക ബി.ജെ.പി എം.എല്‍.സി ബാബുറാവു കോണ്‍ഗ്രസിലേക്ക്

കാർണാടക ബി.ജെ.പി എം.എല്‍.സി ബാബുറാവു കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി ലെജിസ്ലേറ്റിവ് കൗണ്‍സില്‍ (എം.എല്‍.സി) അംഗം ബാബുറാവു ചിഞ്ചന്‍സുര്‍ കോണ്‍ഗ്രസിലേക്ക്.കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു. കോലി സമുദായക്കാരനായ ഇദ്ദേഹം മാര്‍ച്ച്‌ 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയുന്നത്. ഈ മാസം പാര്‍ട്ടി വിടുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാണ് ഇദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് പാര്‍ട്ടിക്ക് വന്‍പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച്‌ പുട്ടണ്ണ എം.എല്‍.സിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റിവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

രണ്ട് മുന്‍ എം.എല്‍.എമാരും മൈസൂരു മുന്‍ മേയറും ഈയടുത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലെഗല്‍ മുന്‍ എം.എല്‍.എയും എസ്.സി മോര്‍ച്ച വൈസ് പ്രസിഡന്‍റുമായ ജി.എന്‍. നഞ്ചുണ്ടസ്വാമി, വിജയപുര മുന്‍ എം.എല്‍.എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരാണിവര്‍.

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയ പരിധി. നേരത്തെ നല്‍കിയ സമയ പരിധി ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെ ആയിരുന്നു. ഒരേ വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിലോ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നത്. ഇതിലൂടെ കള്ളവോട്ട് തടയാനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നു.

ഇവ രണ്ടും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിലവില്‍ നിര്‍ബന്ധം ആക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ നിര്‍ബന്ധമാക്കാനാണ് സാധ്യത.

You may also like

error: Content is protected !!
Join Our WhatsApp Group