ബംഗളൂരു: ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍.ടിപ്പുവിനെ പാഠപുസ്തകത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടിപ്പു സുല്‍ത്താന്‍ കടുവയല്ലെന്നും, എലിയാണെന്നും അദ്ദേഹം പരിഹസിച്ചു.8000 അമ്ബലങ്ങളും പള്ളികളുമാണ് ടിപ്പു തകര്‍ത്തതെന്നും അപ്പാച്ചു ആരോപിച്ചു.
60,000 കൂര്‍ഗ് ജനതയെ കൊല്ലുകയും ഒട്ടേറെ ആളുകളുടെ മതം മാറ്റുകയും ചെയ്ത ടിപ്പുവിനെ എന്തിനാണ് സുല്‍ത്താനെന്നും കടുവയെന്നുമൊക്കെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ടിപ്പു സ്വേച്ഛാധിപതിയും വര്‍ഗീയവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. ടിപ്പു സുല്‍ത്താന്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ പതിനാറ് പേജുള്ള കത്ത് ലഭിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു.’ടിപ്പു സ്വേച്ഛാധിപതിയും വര്‍ഗീയവാദിയുമാണ്. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും മതം മാറാന്‍ തയ്യാറായില്ല എന്ന കാരണത്താല്‍. കൊലപ്പെടുത്തി. അദ്ദേഹം കൂര്‍ഗിലെത്തി, കൂര്‍ഗില്‍ നിന്ന് പലരെയും തട്ടിയെടുത്തു.
ശ്രീരംഗപട്ടണത്തില്‍, ഏകദേശം 60,000 കൂര്‍ഗികളെ കൊന്നു. ബ്രിട്ടീഷുകാര്‍ അവനെ കൊന്നില്ലായിരുന്നുവെങ്കില്‍, അവന്‍ ദക്ഷിണേന്ത്യയിലെ മുഴുവന്‍ ആളുകളെയും മതം മാറ്റുമായിരുന്നു’, അപ്പാച്ചു ആരോപിച്ചു.