ബംഗളൂരു: തനിക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലിംകളെ ഭീഷണിപ്പെടുത്തി കര്‍ണാടക ബി.ജെ.പി എം.എല്‍.എ പ്രീതം ഗൗഡ.മുസ്ലിം വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യില്ലെന്ന ഗൗഡയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ”നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാന്‍ കരുതുന്നു” -വീഡിയോയില്‍ ഗൗഡ പറയുന്നു.”ഞാന്‍ ഇതുവരെ മുസ്ലിം സഹോദരങ്ങളെ എന്റെ സഹോദരന്മാരായിട്ടാണ് കണ്ടിരുന്നത്.
ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. നിങ്ങളെന്ന സഹായിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളെയും സഹായിക്കില്ലെന്ന് ഉറപ്പാണ്. ഞാന്‍ അത്തരമൊരു തീരുമാനം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാതെ നിങ്ങള്‍ എന്നെ വഞ്ചിച്ചു. ആറു മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരും. നിങ്ങള്‍ എന്നെ വീണ്ടും ചതിച്ചാല്‍, ഞാനും അതുപോലെ തന്നെ ആയിരിക്കും.
നിങ്ങള്‍ക്കു ഞാനൊരിക്കലും ലഭ്യമായിരിക്കില്ല. സഹായം തേടി എന്റെ വീട്ടില്‍ വന്നാല്‍ കാപ്പി തന്ന് പറഞ്ഞയക്കും. അല്ലാതെ ഒരു സഹായവും ചെയ്യില്ല. വെള്ളം, റോഡ്, ഡ്രയിനേജ് എന്നിവ സംബന്ധിച്ച ജോലികള്‍ എന്റെ കടമയായതിനാല്‍ ചെയ്യും. അല്ലാതെ വ്യക്തിപരമായി നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല” -പ്രീതം ഗൗഡ പറയുന്നു.
മണിക്കൂറുകളോളം പണിമുടക്കി ജിമെയിൽ
ഡല്‍ഹി: ജിമെയിലിന്റെ സേവനങ്ങള്‍ ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായി. ഗൂഗിളിന്റെ കീഴിലുള്ള ജിമെയില്‍ സേവനങ്ങളില്‍ മണിക്കൂറുകളോളമാണ് തടസ്സം നേരിട്ടത്.മെയിലുകള്‍ അയക്കുന്നതിലും സ്വീകരിക്കുന്നതിലുമാണ് സാങ്കേതികമായി തകരാര്‍ നേരിട്ടത്. ഡെസ്ക്ടോപ്പിലും മൊബൈല്‍ ഫോണിലും ശനിയാഴ്ച ഉച്ചയോടെ നേരിട്ട പ്രവര്‍ത്തന തടസ്സം ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് നേരിട്ട് ബാധിച്ചത്.
തകരാറ് നേരിട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് പ്രവര്‍ത്തനം പുനസ്ഥാപിച്ചത്.1.5 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ജി മെയില്‍ ദീര്‍ഘനേരം പണിമുടക്കിയതിന് പിന്നാലെ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തകരാറിനെക്കുറിച്ചുള്ള പരാതികള്‍ പ്രവഹിച്ച സമയത്തും ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരണം നടത്താന്‍ തയ്യാറായിരുന്നില്ല.