ബെംഗളൂരു : പണം ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തുന്നതായി ബിജെപി എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ വിധാൻസൗധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ എംഎൽഎ തന്നെ വഞ്ചിച്ചെന്നാരോപിച്ച് യുവതിയും പരാതി നൽകി. യുവതിക്കെതിരെ കേസെടുത്ത പൊലീസ് യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ കേസെടുത്തിട്ടില്ല. ചോദ്യം ചെയ്യാനായി ഞായറാഴ്ച രാവിലെ തന്നെ കുട്ടിക്കൊണ്ടുപോയ പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന് യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വസന്തഗറിലെ ഹോട്ടലിൽ രാജ്കുമാർ പാട്ടീലും ഭാര്യയും കാണാൻ വന്നുവെന്നും താനുമായുള്ള ബന്ധത്തിലുണ്ടായ മകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നു സമ്മതിച്ചിരുന്നെന്നും യുവതി പറഞ്ഞു. യുവതിയുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പണം തട്ടിയെടുക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും രാജ്കുമാർ പാട്ടീൽ പറഞ്ഞു.