Home Featured ഹലാല്‍ എന്നാല്‍ സാമ്ബത്തിക ജിഹാദ്, ഉത്പന്നങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് മാത്രം വാങ്ങണമെന്നും മറ്റുള്ളവരില്‍ നിന്ന് വാങ്ങരുതെന്നുമുള്ളതാണ് ലക്ഷ്യമെന്ന് ബി ജെ പി നേതാവ്

ഹലാല്‍ എന്നാല്‍ സാമ്ബത്തിക ജിഹാദ്, ഉത്പന്നങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് മാത്രം വാങ്ങണമെന്നും മറ്റുള്ളവരില്‍ നിന്ന് വാങ്ങരുതെന്നുമുള്ളതാണ് ലക്ഷ്യമെന്ന് ബി ജെ പി നേതാവ്

കര്‍ണാടക : ഹിജാബ് വിവാദത്തിന് പിന്നാലെ ഹിന്ദു ആരാധനാലയത്തിന് സമീപം മുസ്ലീം വ്യാപാരികളെ അനുവദിക്കരുതെന്ന വിവാദം കര്‍ണാടകത്തില്‍ കത്തിപ്പടരുകയാണ്.ഇതിന് പിന്നാലെ ഹലാല്‍ ഭക്ഷണം വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടു വരികയാണ് ബി ജെ പി. ഹലാല്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും, അതിന് പിന്നില്‍ ‘സാമ്ബത്തിക ജിഹാദ്’ ആണെന്നും ബി ജെ പി നേതാവ് നതാവ് സി ടി രവി ആരോപിച്ചു.

ഉല്‍പന്നങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് മാത്രം വാങ്ങണമെന്നും മറ്റുള്ളവരില്‍ നിന്ന് വാങ്ങരുതെന്നും ആസൂത്രിതമായ രീതിയിലാണ് ഹലാല്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹലാല്‍ ഒരു സാമ്ബത്തിക ജിഹാദാണ്. മുസ്ലീങ്ങള്‍ മറ്റുള്ളവരുമായി കച്ചവടം നടത്താതിരിക്കാന്‍ ജിഹാദ് പോലെയാണ് ഇത് ഉപയോഗിക്കുന്നത്. ഹലാല്‍ മാംസം ഉപയോഗിക്കണമെന്ന് മുസ്ലീങ്ങള്‍ ചിന്തിക്കുമ്ബോള്‍, അത് ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും, മുസ്ലിങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് മാംസം വാങ്ങാന്‍ വിസമ്മതിക്കുമ്ബോള്‍, അവരില്‍ നിന്ന് വാങ്ങാന്‍ നിങ്ങള്‍ എന്തിനാണ് ഹിന്ദുക്കളോട് നിര്‍ബന്ധിക്കുന്നതെന്നും ബി ജെ പി നേതാവ് ചോദിച്ചു.

എന്നാല്‍ കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെഡി (എസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. ഒരു സമുദായത്തെ മാത്രമല്ല സംസ്ഥാനത്തെ 6.5 കോടി ജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ബിജെപി ഇത്തരം നിരോധനങ്ങള്‍ ആവശ്യപ്പെടുന്നത്.

അടുത്ത വര്‍ഷം ഏപ്രില്‍മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. കര്‍ണാടകയെ നശിപ്പിക്കരുതെന്ന് ഞാന്‍ കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു, കുമാരസ്വാമി പറഞ്ഞു.അതേസമയം കര്‍ണാടകയിലെ 61 ‘പുരോഗമന ചിന്താഗതിക്കാരായ’ കെ.മരലുസിദ്ദപ്പ, പ്രൊഫ.എസ്.ജി.സിദ്ധരാമയ്യ, ബോള്‍വാര്‍ മഹമദ് കുഞ്ഞി, ഡോ.വിജയ എന്നിവര്‍ മതവിദ്വേഷം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. സമാധാനത്തിന്റെ പൂന്തോട്ടമായ ഈ നാട്ടില്‍ ബോധപൂര്‍വം മതവിദ്വേഷം വളര്‍ത്തുന്നത് നാണംകെട്ട പ്രവൃത്തിയാണെന്ന് അവര്‍ കത്തില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group