ബെംഗളൂരു: കര്‍ണാടകത്തില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഓരോ വോട്ടിനും ആറായിരം രൂപ വെച്ച് നല്‍കുമെന്ന് ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി.ബിജെപിയുടെ മുന്‍ മന്ത്രിയാണ് അദ്ദേഹം.പാര്‍ട്ടി നേതൃത്വം തന്നെ ഈ പരാമര്‍ശത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം പരാമര്‍ശത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ് ബിജെപി. 2021ല്‍ ലൈംഗിക ആരോപണ വിവാദത്തില്‍ രാജിവെച്ച് ഒഴിയേണ്ടി വന്ന മന്ത്രിയാണ് രമേശ് ജാര്‍ക്കിഹോളി.
ബെലഗാവിയിലെ സുലേബവി ഗ്രാമത്തില്‍ ജാര്‍ക്കിഹോളിയുടെ അനുയായികള്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബല്‍ക്കറെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളി വോട്ടിന് പണം നല്‍കുമെന്ന് അറിയിച്ചത്. ബെലഗാവി റൂറല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ലക്ഷ്മി.ബെലഗാവിയിലെ തന്നെ ഗോകക് മണ്ഡലമാണ് രമേശ് ജാര്‍ക്കിഹോളിയുടേത്. ലക്ഷ്മി അവരുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായി ഞാന്‍ കണ്ടു.
ഇതുവരെ അവര്‍ അടുക്കള സാധനങ്ങളാണ് നല്‍കിയത്.അതില്‍ കുക്കറും,മിക്‌സറുമൊക്കെയുണ്ട്. ആയിരം രൂപയൊക്കെയാണ് വില. അവര്‍ ഇനിയും സമ്മാനനങ്ങള്‍ നല്‍കാം. പരമാവധി അതിനൊക്കെ മൂവായിരം രൂപ വില വരും.അതുപോലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിങ്ങള്‍ക്ക് ആറായിരം രൂപ നല്‍കുന്നില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും ജാര്‍ക്കിഹോളി പറഞ്ഞു. അതേസമയം ജലസേചന വിഭവ വകുപ്പ് മന്ത്രി ഗോവിന്ദ് കാര്‍ജോള്‍ ഈ പരാമര്‍ശത്തെ തള്ളി.
ഞങ്ങളുടെ പാര്‍ട്ടിയില്‍ അത്തരം കാര്യങ്ങള്‍ക്ക് ഇടമില്ല. പ്രത്യയശാസ്ത്രത്തിന്റെ ബലത്തിലാണ് ഞങ്ങള്‍ പാര്‍ട്ടി പടുത്തുയര്‍ത്തിയത്. രാജ്യത്ത് അധികാരത്തിലെത്തിയതും, പിന്നീട് തുടര്‍ ഭരണം നേടിയതുമെല്ലാം അതുകൊണ്ട്. 2023ലെ തിരഞ്ഞെടുപ്പിലും ബിജെപി കര്‍ണാടകത്തില്‍ കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ഗോവിന്ദ് കാര്‍ജോള്‍ പറഞ്ഞു.ചില വ്യക്തികള്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍, അത് പാര്‍ട്ടിയുടെ പ്രതികരണമല്ലെന്നും, അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ബിജെപിയിലെ അഴിമതിയുടെ തലമാണ് ഇതിലൂടെ മനസ്സിലാവുന്നത്. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനോ, ആദായനികുതി വകുപ്പോ, ഇഡിയോ ഇതൊന്നും ഗൗരവത്തിലെടുക്കാത്തതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഗാര്‍ഗെ പറഞ്ഞു.ഓപ്പറേഷന്‍ താമര യാഥാര്‍ത്ഥ്യമാണ്. എവിടെ നിന്നാണ് ബിജെപിക്ക് ഇത്രയും പണം കിട്ടുന്നതെന്നും എംഎല്‍എ ചോദിച്ചു.
ആധാര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം, നിക്ഷേപിക്കാം; പുതിയ സംവിധാനം, അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചത്.മൈക്രോ എടിഎം, എടിഎം കിയോസ്‌ക്, മൊബൈല്‍ എന്നിവ വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം.
മൈക്രോ എടിഎം ഉപയോഗിച്ച്‌് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ സഹായിക്കും. വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ബാലന്‍സ്, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ആധാര്‍ നമ്ബര്‍, ബാങ്ക് പേര്, എന്‍ റോള്‍മെന്റ് സമയത്ത് നല്‍കിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സാധിക്കും.ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രത്യേകത. ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍സ് വഴിയും ഇടപാട് നടത്താന്‍ സാധിക്കും.