Home Featured കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.സി പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടി നേതാക്കള്‍ തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണം താന്‍ ബി ജെ പി വിടുകയാണെന്ന് പുട്ടണ്ണ പറഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.’പുട്ടണ്ണയും സി.പി യോഗേശ്വറും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചവരാണ്. പക്ഷെ അവരെ വേണ്ട വിധം പരിഗണിച്ചില്ല. അതില്‍ പുട്ടണ്ണ അസ്വസ്ഥനായിരുന്നു’- പുട്ടണ്ണയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

2023 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പുട്ടണ്ണക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ നിന്ന് ഒരു സീറ്റ് തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജാജി നഗര്‍, പത്മനാഭ നഗര്‍, യശ്വന്ത്പൂര്‍ എന്നീ മണ്ഡലങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഒരെണ്ണം അദ്ദേഹത്തിന് തെരഞ്ഞെടുക്കാം’- വൃത്തങ്ങള്‍ പറഞ്ഞു. പുട്ടണ്ണ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അനുയായികള്‍ വ്യക്തമാക്കിയപ്പോള്‍ താന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പുട്ടണ്ണ പറഞ്ഞു.

ജെ.ഡി(എസ്) നേതാവ് വൈ എസ് വി ദത്തയും കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.”ഭൂരിപക്ഷം ജെഡി (എസ്) പ്രവര്‍ത്തകരും എന്‍റെ ആരാധകരും ഞാന്‍ ജെഡി (എസ്) വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നു,” ദത്ത ബുധനാഴ്ച പറഞ്ഞു.”എന്‍റെ അനുയായികള്‍ക്ക് നല്ല ഭാവി ഉറപ്പാക്കിയ ശേഷം ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡിസംബര്‍ 17ന് കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത ദത്ത നിഷേധിച്ചു

ബസില്‍ യുവതി ബാഗ് പിടിക്കാനേല്‍പ്പിച്ചതിന്റെ പേരില്‍ യുവാവിനു ക്രൂരമര്‍ദ്ദനം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൂഡബദ്രി: ബസ് യാത്രയ്ക്കിടെ യുവതി ബാഗ് പിടിക്കാനേല്‍പിച്ചതിന്റെ പേരില്‍ യുവാവിനു നേരെ ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം.കര്‍ണാടകയിലെ മൂഡബദ്രിയില്‍ നടന്ന സംഭവത്തില്‍ മൂന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂഡബദ്രി സ്വദേശി ഇസ്ഹാക്കിനാണു ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനമേറ്റത്.

കഴിഞ്ഞദിവസം സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ഈസമയം നല്ല തിരക്കുള്ള ബസില്‍ വച്ച്‌, ഒരു യുവതി തന്റെ ബാഗ് പിടിക്കാനായി ഇസ്ഹാക്കിനെ ഏല്‍പിച്ചു.ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ ബാഗ് വാങ്ങിപോവുകയും ചെയ്തു. തൊട്ടുപിറകെ ഹിന്ദു സ്ത്രീയോടു സംസാരിച്ചത് എന്തിെനന്നു പറഞ്ഞു കണ്ടക്ടര്‍ ഇസ്ഹാഖിനെ ചോദ്യം ചെയ്യുകയായിരുന്നു.പിറകെ ഇയാള്‍ തന്നെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി.

ഈ സംഘം ഇസ്ഹാക്കിന മറ്റൊരു സ്ഥത്തുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണു പരാതി. ഇസ്ഹാഖിന്റെ പരാതിയില്‍ മൂഡബദ്രി പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. അതേ സമയം ഇസ്ഹാഖ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണു കണ്ടക്ടറുടെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group