ബെംഗളൂരു:കർണാടകത്തിലെ കോൺഗ്രസ് സർക്കാരിൽനിന്ന് ‘സംരക്ഷണമൊരുക്കാൻ’ പ്രവർത്തകർക്കായി ഹെൽപ് ലൈൻ ആരംഭിച്ച് ബി.ജെ.പി.സർക്കാർ വ്യാജകേസുകളിൽപ്പെടുത്തുന്ന പ്രവർത്തകരെ സഹായിക്കാനാണിതെന്ന് നേതാക്കൾ പറഞ്ഞു. 18003091907 എന്ന ഹെൽപ് ലൈൻ നമ്പർ ബെംഗളൂരു സൗത്ത് എം.പി.യും യുവമോർച്ച അഖിലേന്ത്യാ അധ്യക്ഷനുമായ തേജസ്വി സൂര്യ ബി.ജെ.പി. ആസ്ഥാനത്തുനടന്ന ചടങ്ങിൽ പുറത്തിറക്കി.
കോൺഗ്രസിന്റെ പ്രതികാരരാഷ്ട്രീയത്തെ ചെറുക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.വിദ്വേഷം പരത്തുന്നതിനെ ചെറുക്കാൻ ഹെൽപ് ലൈൻ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഏതാനുംദിവസംമുമ്പ് വ്യവസായമന്ത്രി എം.ബി. പാട്ടീൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. ‘ശാന്തമായ കർണാടക’ എന്നപേരിൽ ഹെൽപ് ലൈൻ ആരംഭിക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി. തങ്ങളുടെ പ്രവർത്തകർക്കായി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയത്.
പുതിയ പാര്‍ട്ടി പ്രഖ്യാപനം; സച്ചിന്‍ പൈലറ്റിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന്
പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന് ഉണ്ടാകും.ഇന്ന് രാജസ്ഥാനിലെ ധൗസയില്‍ സച്ചിൻ വിളിച്ച് ചേര്‍ത്ത രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വരെയും മനസ്സുതുറക്കാൻ സച്ചിൻ തയ്യാറായിട്ടില്ല എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ കുഴക്കുന്നത്.
മുൻ വര്‍ഷങ്ങളിലേതിന് വ്യത്യസ്തമായി, രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തില്‍ തന്റെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള നീക്കത്തിലാണ് സച്ചിൻ പൈലറ്റ്. രാവിലെ 10 മണിക്ക് ഭണ്ടാണയിലാണ് സച്ചിൻ സമ്മേളനം വിളിച്ചിരുക്കുന്നത്.സച്ചിൻ പാര്‍ട്ടി വിടില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം സച്ചിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ഹൈക്കമാൻഡ്.ആഭ്യന്തരമന്ത്രി അമിത് ഷായും സച്ചിൻ പൈലറ്റിന്റെ തുടര്‍ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാല്‍ ഉടൻ ഇടപെടണം എന്ന നിര്‍ദ്ദേശം അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.