Home Featured ബംഗളുരു:ബിജെപി ജനസങ്കൽപ യാത്രയ്ക്ക് റായ്ച്ചൂരിൽ തുടക്കം

ബംഗളുരു:ബിജെപി ജനസങ്കൽപ യാത്രയ്ക്ക് റായ്ച്ചൂരിൽ തുടക്കം

ബംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ബിജെപി പാർലമെന്ററി ബോർഡ് അംഗം യെഡി യുരപ്പയും നേതൃത്വം നൽകുന്ന ബിജെപി ജനസങ്കൽപ യാത്യ്ക്കു റായ്ച്ചൂരിൽ തുടക്കമായി.7 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കവെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാണു ലക്ഷ്യമിടുന്നത്.ഡിസംബർ 25 വരെ തുടരുന്ന പര്യടനം 52 നിയമസഭാ മണ്ഡലങ്ങളാണു പിന്നിടുക. റാലികൾക്കൊപ്പം ഭാരവാഹികളുടെ യോഗങ്ങളും സംഘടിപ്പിക്കുന്നുമുണ്ട്.

പിന്നാക്ക മേഖലയായ കല്യാണ് കർണാടക (ഹൈദരാബാദ് കർണാടക മേഖലയിലാണ് ബൊമ്മയും യെഡിയൂരപ്പയും പ്രധാനമായും പര്യടനം നടത്തുന്നത്. ഇവിടെ 52 നിയമസഭാ മണ്ഡലങ്ങളിൽ 20 എണ്ണം കോൺഗ്രസ്ന്റെയും 4 എണ്ണം ദളിന്റെയും സിറ്റിങ് സീറ്റുകളാണ്.അടുത്ത 3 ദിവസങ്ങളിലായി ഹാവേരി, ഗദഗ്, ഹുബ്ബള്ളി ധാർവാഡ് ജില്ലകളിലായി ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കൂമാർ കട്ടിലും പര്യടനം നടത്തും.

രാഹുൽ ‘കുട്ടി’യെന്ന് യെഡിയൂരപ്പ:ലോകമെങ്ങും നരേന്ദ്രമോദിയുടെ ഭരണത്തെ പ്രകീർത്തിക്കുമ്പോൾ, രാഹുൽ ഗാന്ധിയെന്ന കുട്ടി. അദ്ദേഹത്തെ വിമർശിക്കുകയാണെന്ന് റാലിയിൽ യെഡിയൂരപ്പ പറഞ്ഞു. ഭരണത്തിലേറാമെന്ന് സിദ്ധരാമ ആ വ്യാമോഹിക്കേണ്ട. 150 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കൂമെന്നും യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും പിന്നാക്ക, ദലിത് വിഭാഗങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ചെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പിന്തുണ മാത്രമേ അവർക്കുള്ളു.

പോഷക സംഘടനാ റാലികൾ 16 മുതൽ:ബിജെപിയുടെ പോഷക സംഘടനകളുടെ റാലികളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. 16ന് എസി മോർച്ച മൈസൂരു, 30ന് കലബുറഗിയിൽ ഒബിസി മോർച്ച, നവംബർ 13ന് ഹുബ്ബള്ളിയിൽ ററൈത്ത (കർഷക മോർച്ച നവംബർ 27ന് ശിവമൊഗ്ഗയിൽ യുവ മോർച്ച, നവംബർ 27ന് ബെള്ളാരിയിൽ എസ്ടി മോർച്ച, ഡിസംബർ 25ന് ബെംഗളൂരുവിൽ മഹിളാ മോർച്ച. 2023 ജനുവരി 8ന് വിജയപുരയിൽ ന്യൂനപക്ഷ മോർച്ച എന്നിങ്ങനെയാണ് പഞ്ചരത്ന യാത്രയെന്ന പേരിൽ ദൾ പര്യടനം നവംബർ 1ന് ആരംഭിക്കും.

യാത്ര കോൺഗ്രസിനെ ഭയന്ന്: സുർജൈവാല

കോൺഗ്രസ് പദയാത്രയിലെ ജനപങ്കാളിത്തം കണ്ടു ഭയന്നിട്ടാണ് മുഖ്യമന്ത്രി ബൊക്കെയും യെഡിയൂരപ്പയും ഹെലിക്കോപ്റ്ററിൽ ജനസങ്കല്പ യാത്ര നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജവാല ആരോപിച്ചു.

അഴിമതിയുടെ പേരിലല്ലേ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതെന്നും, ബെംഗളുരു വികസന അതോറിറ്റിയുടെ ഫ്ലാറ്റ് കരാർ അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ലേയെന്നും അദ്ദേഹം ചോദിച്ചു. 40% കമ്മിഷൻ സർക്കാരെന്നല്ലേ കർണാടകയിലെ ബിജെപി ഭരണത്തെ രാജ്യവ്യാപകമായി വിളിക്കുന്നത്. ഇത്തരം 10 ചോദ്യങ്ങൾ ഉൾപ്പെട്ട പോസ്റ്ററാണ് കോൺഗ്രസ് സുർജെവാലയുടെ പേരിൽ പുറത്തിറക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസം അവധി, ക്യാമ്ബില്‍ പ്രത്യേക പോളിങ് ബൂത്ത്

മാണ്ഡ്യ: കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഭാരത് ജോഡോ യാത്രയുടെ ക്യാമ്ബില്‍ പ്രത്യേക പോളിങ് ബൂത്തുകള്‍ തയാറാക്കും.പോളിങ് ദിവസമായ ഒക്ടോബര്‍ 17ന് പദയാത്രക്ക് അവധി നല്‍കും. ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന 40 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യാനാണിത്.കേരള പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധിയുടെ പദയാത്ര നിലവില്‍ കര്‍ണാടകത്തിലൂടെയാണ് കടന്നു പോകുന്നത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മല്‍സരിക്കുന്നത്. 22 വ​​ര്‍​​ഷ​​ത്തി​​നി​​ട​​യി​​ല്‍ ആ​​ദ്യ​​മാ​​യി പ്ര​​സി​​ഡ​​ന്റ് സ്ഥാ​​നത്തേക്ക് മല്‍സരം നടക്കുന്നത്. 9,000-ലധികം പി.സി.സി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group