Home Featured രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച്‌ ബിജെപി.

രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച്‌ ബിജെപി.

ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച്‌ ബിജെപി. കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെയാണ് പരാതി.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരന്‍. ഹര്‍ജിയില്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി.

എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്.എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജൂലൈ 27ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹര്‍ജിക്കാരന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പ്രതികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.എസ് കേശവപ്രസാദ് സ്വകാര്യ അന്യായമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ബിജെപിയുടെ പ്രതിഛായ തകര്‍ക്കുംവിധത്തില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മെയ് അഞ്ചിന് കര്‍ണാക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കര്‍ണാടകയിലെ എല്ലാ പ്രധാന മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് കേസിന് ആധാരം.ബസവരാജ ബൊമ്മൈ സര്‍ക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മാധ്യമങ്ങളില്‍ പരസ്യം വല്‍കിയത്. ബിജെപി സര്‍ക്കാര്‍ 40 ശതമാനം അഴിമതിയുടെതാണെന്ന് ആയിരുന്നു പരസ്യം. സര്‍ക്കാരിന്റെ ടെണ്ടര്‍ കിട്ടണമെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു.

ഇതാണ് പരസ്യത്തിലൂടെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.40 ശതമാനം അഴിമതി സര്‍ക്കാരാണ് ബൊമ്മയൈയുടേത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നര ലക്ഷം കോടി രൂപ അഴിമതിയിലൂടെ അവര്‍ കവര്‍ന്നുവെന്നും പരസ്യത്തില്‍ ആരോപിച്ചിരുന്നു. ഇത് ബിജെപിയുടെ പ്രതിഛായക്ക് മങ്ങലുണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അടിസ്ഥാന രഹിതവും അപകീര്‍ത്തിപരവുമായ പരസ്യമാണിതെന്നും പരാതിയില്‍ ബോധിപ്പിക്കുന്നു.

കർശന പരിശോധനയ്‌ക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

മഴക്കാലമായതോടെ പരിശോധന കർശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതൽ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന ഹോട്ടലുകൾ മുതൽ തട്ടുകട വരെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. നിയമലംഘനത്തിന്റെ വ്യാപ്‌തിയനുസരിച്ച്‌ പിഴ/നോട്ടീസ്‌ നൽകും. വിവിധ ഭക്ഷ്യവസ്‌തുക്കളുടെ ഉൽപാദന കേന്ദ്രങ്ങളും പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

ഉപയോഗിക്കുന്ന വെള്ളത്തിനുപുറമെ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളും പരിശോധിക്കും. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുക, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുക, വ്യാജ ജൈവ ഉൽപന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുക തുടങ്ങിയവ തടയും. ഹെൽത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിർമാണ രീതികളും പരിശോധിക്കും. അസി. കമീഷണറുടെ കീഴിൽ കോട്ടയം ജില്ലയിൽ ഒമ്പതു സർക്കിളുകളാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ളത്‌.

ഇവരുടെ പതിവ്‌ പരിശോധനയ്‌ക്കുപുറമെ അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാനതലത്തിൽ പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തരഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മായം ചേർത്ത ഭക്ഷണം വിപണിയിൽ എത്തും മുമ്പ്‌ തടയുന്നതിനുമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമീഷണർ, രണ്ട്‌ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലുള്ളത്.

അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകും. ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ ടാസ്ക് ഫോഴ്സിന്റെ ഉത്തരവാദിത്തമാണ്. ഭക്ഷ്യവസ്‌തുക്കളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരാതികളും ടാസ്ക്ഫോഴ്സ്‌ അന്വേഷിച്ച്‌ നടപടിയെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group