Home Featured രാമക്ഷേത്ര പ്രതിഷ്‌ഠ :കർണാടകത്തിൽ 22-ന് അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.

രാമക്ഷേത്ര പ്രതിഷ്‌ഠ :കർണാടകത്തിൽ 22-ന് അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.

ബെംഗളൂരു: അയോധ്യയിൽ രാമക്ഷേത്രപ്രതിഷ്ഠ നടക്കുന്ന 22-ന് കർണാടകത്തിൽ അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണത്തിന് കന്നഡിഗർ വലിയ സംഭാവനകൾചെയ്തിട്ടുണ്ട്.രാം ലല്ല വിഗ്രഹം നിർമിച്ചത് കർണാടകത്തിന്റെ ശില്പിയാണ്. ക്ഷേത്രത്തിനുവേണ്ട കല്ലുകൾ ഇവിടെനിന്ന് ഒട്ടേറെപ്പേർ നൽകി. ക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ജനങ്ങൾക്ക് കുടുംബസമേതം കാണാൻ അവസമൊരുക്കാനായി പ്രതിഷ്ഠാദിനം സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.അവധി ആവശ്യമുന്നയിച്ച് നിയമനിർമാണകൗൺസിൽ പ്രതിപക്ഷനേതാവ് കോട്ട ശ്രീനിവാസ പൂജാരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു.

അതേസമയം അവധി പ്രഖ്യാപിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സിദ്ധരാമയ്യ അറിയിച്ചു.കർണാടകത്തിൽനിന്ന് അയോധ്യ സന്ദർശിക്കാൻ പോകുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ബി.വൈ. വിജയേന്ദ്ര അറിയിച്ചു.31-നും മാർച്ച് 25-നുമിടയിൽ കർണാടകത്തിൽനിന്ന് 25 തീവണ്ടികളിൽ ഭക്തർ അയോധ്യയിലെത്തും. ഭക്തരുടെ സ്വന്തം ചെലവിലാണ് യാത്ര. ഇവർക്ക് അയോധ്യയിൽ തങ്ങാനുള്ള സൗകര്യമാണ് പാർട്ടി ചെയ്തുകൊടുക്കുക. ഇതിനായി മുൻ എം.എൽ.സി. സിദ്ദരാജുവിനെ ചുമതലപ്പെടുത്തിയതായും വിജയേന്ദ്ര പറഞ്ഞു. 22-ന് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ മുൻകൈയെടുത്ത് ഏർപ്പെടുത്തിയ ആറ് പ്രത്യേക തീവണ്ടികൾ അയോധ്യയിലെത്തും.

അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, 15 സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ വിവിധ സംസ്ഥാനങ്ങളും വലിയ ആഘോഷത്തിനുള്ള പദ്ധതിയിലാണ്.അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു.

രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.അതfനിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രം മാർഗ നിർദ്ദേശവും നല്‍കിയിട്ടുണ്ട്. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്കരുതെന്നാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രസർക്കാർ നല്‍കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം നല്കി. സാമൂഹ്യമാധ്യമങ്ങള്‍ സർക്കാർ നിരീക്ഷിക്കും.

വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്.അതേസമയം രാജ്യത്തുടനീളം വലിയ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകള്‍. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്ബോള്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ പ്രാർത്ഥനയ്ക്കാണ് സംഘടനകള്‍ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജയ്ശ്രീറാം എന്നെഴുതിയ പതാകകള്‍ ബി ജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികള്‍ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയില്‍ എത്തിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group