ബംഗളൂരു: ദക്ഷിണ കന്നട ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ സമയത്താണ് സംഭവം.കിന്യാമ ഹാളിനു സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്നുവരുമ്ബോള്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് വിവരം.
ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയായി. സംഘര്‍ഷത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുനേരെയും അക്രമം നടന്നു. ഇരു പാര്ട്ടിക്കാര്ക്കുമെതിരെ പൊലീസ് കേസെടുത്തു.
മതം ഏതായാലും പെണ് മക്കള്‍ക്ക് പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ അര്‍ഹതയുണ്ട് -ഹൈകോടതി
കൊച്ചി :ഏതായാലും പെണ് മക്കള്‍ക്ക് പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈകോടതി.അവിവാഹിതരായ പെണ്മക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട രണ്ട് പെണ്മക്കള് നല്കിയ ഹരജിയിലാണ് ഉത്തരവ്.വേര്‍പിരിഞ്ഞ് കഴിയുന്ന ദമ്ബതികളുടെ മക്കളായ ഹരജിക്കാര്‍ അമ്മക്കൊപ്പമാണ് കഴിയുന്നത്.
സാമ്ബത്തിക ശേഷിയുള്ള പിതാവില്‍നിന്ന് വിവാഹ ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ പാലക്കാട് കുടുംബ കോടതിയില്‍ കേസ് നല്കി. എന്നാല്‍, 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു ഉത്തരവ്. തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്മക്കള് ഹൈകോടതിയെ സമീപിച്ചത്. വിദ്യാഭ്യാസത്തിന് വന്‍ തുക ചെലവാക്കിയതാണെന്നും ഇനിയും പണം നല്‍കില്ലെന്നും പിതാവ് വാദിച്ചു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഹരജിക്കാരികള്‍ക്ക് പിതാവില്‍നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്ന കാര്യം തുടര്‍ന്ന് കോടതി പരിശോധിക്കുകയായിരുന്നു. ഹിന്ദു ഏറ്റെടുക്കല്‍ നിയമ പ്രകാരം അവിവാഹിതരായ ഹിന്ദു യുവതികള്‍ പിതാവില്‍നിന്ന് വിവാഹ സഹായം ലഭിക്കുന്നതിന് അര്‍ഹരാണെന്ന് കോടതി വ്യക്തമാക്കി.
ഏത് മതത്തില്‍പ്പെട്ട പിതാവിനും പെണ്മക്കളുടെ വിവാഹത്തിന് ചെലവ് ചെയ്യാന്‍ ബാധ്യതയുണ്ടെന്ന് 2011ലെ ഇസ്മായില്‍ -ഫാത്തിമ കേസില്‍ ഹൈകോടതി ഉത്തരവുണ്ട്. അതിനാല്‍, മതമേതായാലും മകളുടെ വിവാഹത്തിന് ധനസഹായം നല്കാന് പിതാവ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. വിവാഹ ചെലവിനായി 15 ലക്ഷം നല്കാന് കോടതി ഉത്തരവിട്ടു.