Home Featured കർണാടക : സംസ്ഥാനത്ത് തൊട്ടുകൂടായ്മ തുടച്ചുനീക്കുന്നതിനായി ബിജെപി ക്യാമ്പയിൻ പ്രഖ്യാപിച്ചു

കർണാടക : സംസ്ഥാനത്ത് തൊട്ടുകൂടായ്മ തുടച്ചുനീക്കുന്നതിനായി ബിജെപി ക്യാമ്പയിൻ പ്രഖ്യാപിച്ചു

ബംഗളൂരു: കർണാടകയിലെ ബിജെപി സർക്കാർ സംസ്ഥാനത്ത് തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ പ്രചാരണം നടത്തുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയോൻ പറഞ്ഞു.സംസ്ഥാനത്തെ തൊട്ടുകൂടായ്മ തുടച്ചുനീക്കുന്നതിനായി ഒരു മെഗാ കാമ്പയിൻ നടത്താൻ സർക്കാർ ഒരുങ്ങുകയാണ്. ഒരു മനുഷ്യന് മറ്റൊരാളെ തൊടാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണ്.സമൂഹത്തിൽ ജീവിതം നയിക്കുന്നതിൽ തുല്യത ഉറപ്പാക്കാൻ ഞങ്ങളുടെ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും പൂജാരി പറഞ്ഞു.

ആഘാതത്തിൽ അകപ്പെട്ട ദളിത് കുടുംബത്തിന് സർക്കാരിൽ നിന്ന് ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ദലിത് കുടുംബത്തിന് ജില്ലാ ഭരണകൂടം ഇതിനകം ഭൂമി അനുവദിച്ചിട്ടുണ്ടെന്നും വീട് നിർമാണത്തിന് 1.5 ലക്ഷം രൂപ പ്രത്യേക ഗ്രാന്റ് അഞ്ച് ലക്ഷം രൂപയായി ഉയർത്തുമെന്നും “ഞാൻ ജില്ലാ ഇൻചാർജ് മന്ത്രിയുമായി സംസാരിച്ചു, ദളിത് കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്,” അദ്ദേഹം പറഞ്ഞു.

ഹിന്ദു ദൈവവിഗ്രഹത്തിൽ സ്പർശിച്ചതിന് ദളിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ.ഘോഷയാത്രയ്ക്കായി തയ്യാറാക്കിയ വിഗ്രഹത്തിൽ സ്പർശിച്ചതിന് ദളിത് ബാലൻ ചേതനെ പ്രതികൾ മർദിച്ചിരുന്നു.സെപ്റ്റംബർ എട്ടിന് ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ അധികൃതർ ആദ്യം കണ്ണടച്ചെങ്കിലും പിന്നീട് നടപടിയിലേക്ക് നീങ്ങുകയായിരുന്നു.അവർ ക്ഷേത്രത്തിന്റെ പൂട്ട് കുത്തിത്തുറന്ന് ദലിത് കുടുംബങ്ങൾക്ക് ദേവനെ ദർശിക്കാൻ അനുവദിച്ചു.

ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണം

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒക്‌ടോബർ 2ന് രാവിലെ 10ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്യും.സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും രാവിലെ 9.30ന് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീക്ഷിക്കുന്നതിനുളള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണ്. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ കായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉദ്ഘാടന പരിപാടിയിൽ ഉണ്ടായിരിക്കണം. ഒക്‌ടോബർ 2ന് സ്‌കൂളിലേക്ക് എത്താൻ സാധിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഈ പരിപാടിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കണം.എല്ലാ അധ്യാപകരും അന്നേ ദിവസം സ്‌കൂളിൽ എത്തിച്ചേർന്ന് ശുചീകരണ പരിപാടിയോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.

എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്‌കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്, ആൻഫി നർക്കോട്ടിക് ക്ലബ്ബ് അംഗങ്ങൾ, മറ്റ് ക്ലബ് അംഗങ്ങൾ സ്‌കൂളിലെ ഈ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണം.ഈ പരിപാടിയോട് അനുബന്ധിച്ച് വിവിധ പോസ്റ്ററുകൾ, ബോർഡുകൾ, മറ്റ് പ്രചരണ സാമഗ്രികൾ ഉണ്ടാക്കുകയും എല്ലാ വിദ്യാർത്ഥികളിലേയ്ക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും ലഹരിവിരുദ്ധ സന്ദേശവും കൃത്യമായ അവബോധം എത്തുന്നു എന്ന് അതാത് സ്‌കൂളുകൾ ഉറപ്പാക്കേണ്ടതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group