മംഗ്ളുറു:ബണ്ട് വാള് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി രാജേഷ് നായ്കിന് വേണ്ടി വീടുകള്‍ കയറി വോട് അഭ്യര്ഥിക്കുകയായിരുന്ന ബിജെപി പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു.ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ കവലമുഡൂറു ഗ്രാമത്തിലെ കലായി പ്രവീണ്‍ നായക് (45) ആണ് മരിച്ചത്.
പ്രവീണ്‍ തന്റെ സംഘത്തിനൊപ്പം പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ച ഒന്നരയോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ പുഞ്ചലക്കട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുല്കാജെ മഡയിലാണ് പ്രവീണ്‍ന്റെ ഡിജിറ്റല്‍ സ്റ്റുഡിയോ. ഭാര്യയും മകനും മകളും ഉണ്ട്.
തടസമില്ലാതെ ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം, പുതിയ ആപ്പ് എത്തി
തിരക്കേറിയ നഗരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിലുള്ളവര്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ParkMate ആപ്പ്.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റ് ആപ്പുകള്‍ ലഭ്യമാണെങ്കിലും, വളരെ വ്യത്യസ്ഥമായ ഫീച്ചറുകളാണ് ParkMate വാഗ്ദാനം ചെയ്യുന്നത്. ParkMate ഉപയോഗിക്കാന്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല.
പകരം ParkMate സേവനങ്ങള്‍ ലളിതമായ വെബ് ലിങ്ക് വഴി എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നതാണ്. ParkMate ആപ്പിനെ കുറിച്ച് കൂടുതല്‍ പരിചയപ്പെടാം.ഡ്രോപ്പ് ആന്‍ഡ് ഷോപ്പ് സേവനമാണ് ParkMate വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന സ്ഥാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതാണ്. ParkMate ഒടിപി പരിശോധിച്ച് ഉറപ്പിച്ചതിനുശേഷമാണ് പ്രവര്‍ത്തിക്കുക. കൂടാതെ, കാറുകള്‍ ജിപിഎസ് ടാഗ് ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തന്നെ കാറിന്റെ തത്സമയ ചലനം ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ്.
ഇന്റലിജന്റ് പാര്‍ക്കിംഗ് സൊലൂഷനുകളിലൂടെയാണ് ഈ സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.