കർണാടക പൊലീസ് സിഐഡി വിഭാഗം അന്വേഷിക്കുന്ന ബിറ്റ് കോയിൻ തട്ടിപ്പു കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി), സിബിഐക്കും കൈമാറിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അവകാശപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രമുഖരുടെ മക്കൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കോൺഗ്രസും ബിജെപിയും പരസ്പരം ആരോപിക്കുന്നു. കേന്ദ്ര ഏജൻസികൾ ശരിയായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കാൻ പോലും ഇതു കാരണമായേക്കുമെന്നാണു കോൺഗ്രസ് നിലപാട്.ബിറ്റ് കോയിൻ തട്ടിപ്പു കേസ് സംബന്ധിച്ചു പ്രധാനമന്ത്രി മോദിയുമായും മറ്റു ബിജെപി കേന്ദ്ര നേതാക്കളുമായും ചർച്ച ചെയ്യാനാണ് ബൊമ്മെ ഡൽഹി സന്ദർശിച്ചതെന്നും കോൺഗ്രസ് ആരോപിച്ചി രുന്നു. എന്നാൽ ഇക്കാര്യം മോദിയുമായി ചർച്ച ചെയ്തില്ലെന്നും വികസന കാര്യങ്ങളാണു വിഷയമായതെന്നും ബൊമ്മ പ്രതികരിച്ചു.
ബിറ്റ് കോയിൻ തട്ടിപ്പു കേസ് പരസ്പരം പോർവിളിച്ച് കോൺഗ്രസ്, ബിജെപി
by കൊസ്‌തേപ്പ്
written by കൊസ്‌തേപ്പ്
previous post