Home Featured നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസ് :ക്രിസ്തവരെ നിരാശരാക്കുന്നതാണെന്ന് ബെംഗളുരു ആർച്ച് ബിഷപ്

നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസ് :ക്രിസ്തവരെ നിരാശരാക്കുന്നതാണെന്ന് ബെംഗളുരു ആർച്ച് ബിഷപ്

ബെംഗളൂരു :നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിന് അനുമതി നൽകിയ ഗവർണറുടെ നടപടി ക്രൈസ്തവരെ നിരാശരാക്കുന്നതാണെന്ന് ബെംഗളുരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞു.

ക്രൈസ്തവരെ ഉന്നം വച്ചുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യ പ്പെട്ട് കർണാടക റീജൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ് ഭവൻ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി.

വിദ്യാഭ്യാസ, ആരോഗ്യപരിപാലന, സാമൂഹിക സേവന രംഗത്ത് എന്നും മുൻനിരയിലുള്ള ക്രൈസ്തവരുടെ ആശങ്കകൾ സർക്കാർ കണക്കിലെടുത്തില്ലെന്നതു ദുഃഖകരമാണ്. വഞ്ചിതരായെന്ന തോന്നലാണ് സമുദായത്തിനുള്ളതെന്നും ആർച്ച് ബിഷപ് പറഞ്ഞു.

കർണാടക: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

ബണ്ട്വാൾ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ചൊവ്വാഴ്ച അർദ്ധരാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവിട്ടൽ ജെയ്‌സീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥിനി അൻവിത ഹെഗ്‌ഡെ ആണ് മരിച്ചത്.റിപ്പോർട്ടുകൾ പ്രകാരം, മരണത്തിനു തൊട്ടുമുമ്പ് കുട്ടി നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.അവളുടെ വിയോഗത്തെ തുടർന്ന് കുട്ടി പഠിക്കുന്ന സ്‌കൂളിൽ അവധി പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group