ബെംഗളൂരു:ബെംഗളൂരു നിംഹാന്‍സില്‍ സൂക്ഷിച്ച രോഗികളുടെ പരിശോധനാ സാംപിളുകള്‍ മോഷ്ടിച്ചുവിറ്റ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കരാര്‍ ജീവനക്കാരും മോര്‍ച്ചറി സഹായികളുമായ അണ്ണാദുരൈ, എം.ആര്‍. ചന്ദ്രശേഖര്‍ എന്നിവരെയാണ് നിംഹാന്‍സ് രജിസ്ട്രാര്‍ ഡോ. ശങ്കരനാരായണറാവു നല്‍കിയ പരാതിയിൽ അറസ്റ്റുചെയ്തത്. മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാനോ ഗവേഷണത്തിനോ ലക്ഷ്യമിട്ടാണ് സാംപിളുകള്‍ വാങ്ങിയതെന്നാണ് കരുതുന്നത്.മോഷ്ടിച്ച സാംപിളുകള്‍ കേരളത്തില്‍നിന്നുള്ള രഘുറാം എന്നയാള്‍ക്കും ചില സ്ഥാപനങ്ങള്‍ക്കുമാണ് വിറ്റതെന്ന് അറസ്റ്റിലായവര്‍ മൊഴിനല്‍കി. തലച്ചോറിൽ മുഴബാധിച്ച രോഗികളുടെ പരിശോധനാ സാംപിളുകളാണ് മോഷ്ടിച്ചത്.
നിംഹാന്‍സിലെ മോര്‍ച്ചറിയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്താണ് സാംപിളുകള്‍ സൂക്ഷിക്കുന്നത്. വര്‍ഷം പതിനായിരത്തോളം സാംപിളുകളാണ് ഇവിടെ സൂക്ഷിക്കാറുള്ളത്. അടുത്തിടെ ന്യൂറോ പതോളജി വിഭാഗം മേധാവി ഡോ. അനിത മഹാദേവന്‍, അഡീഷണല്‍ പ്രൊഫസര്‍ ഡോ. ബി.എന്‍. നന്ദീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഏതാനും സാംപിളുകള്‍ നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരെ ചോദ്യംചെയ്യുകയായിരുന്നു. സാംപിളുകൾ മോഷ്ടിച്ച വിവരം ഇരുവരും സമ്മതിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തരസമിതിയെ നിയോഗിച്ചതായി രജിസ്ട്രാര്‍ പറഞ്ഞു. സാംപിളുകള്‍ വാങ്ങിയ മലയാളിയുള്‍പ്പെടെയുള്ളവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മദ്യപിച്ച് നടുറോഡില്‍ വഴക്കുണ്ടാക്കുന്ന റസീന തലശ്ശേരി സ്വദേശികള്‍ക്ക് സ്ഥിരം തലവേദന; വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരം കേസുകള്‍
കഴിഞ്ഞ ദിവസം തലശേരി കീഴ് വന്തിമുക്കില്‍ നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിക്കുകയും പിന്നീട് വനിതാഎസ് ഐയെ വരെ മര്‍ദ്ദിക്കുകയും ചെയ്ത റസീന നടുറോഡില്‍ സ്ഥിരം വഴക്കുണ്ടാക്കുന്ന സ്ത്രീയാണെന്ന് തലശ്ശേരിയിലെ നാട്ടുകാര്‍.ഏറ്റവുമൊടുവില്‍ തലശേരി കീഴ് വന്തിമുക്കിലാണ് റസീന മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയശേഷം നാട്ടുകാരോട് തട്ടിക്കയറിയത്. ഒരു യുവാവിനെ ചവിട്ടി. ഇതിനിടെ പൊലീസുകാരുമായും കശപിശയുണ്ടായി. ഒടുവില്‍ തലശേരി എസ് ഐ ദീപ്തി സ്ഥലത്തെത്തിയാണ് റസീനയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കൊണ്ടുപോകും വഴി റസീന എസ് ഐ ദീപ്തിയെയെ ചവിട്ടിയതായും പറയുന്നു.
കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ ചവിട്ടിയതിനും അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. റസീനയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.നേരത്തെയുള്ള കേസുകളില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ എളുപ്പം പുറത്തിറങ്ങിയിരുന്നു റസീന. എന്നാല്‍ വനിതാ എസ് ഐയെ ആക്രമിച്ചതോടെ ഇത്തവണ ജാമ്യം കിട്ടിയില്ല. തലശേരിയില്‍ മൂളിബസാര്‍ സ്വദേശിയാണ് റസീന.ഇതിനും ഒരാഴ്ച മുന്‍പ് മാഹി പന്തക്കലില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം പൊലീസുമായും നാട്ടുകാരുമായും റസീന വഴക്കിട്ടിരുന്നു. നാട്ടുകാരെ അസഭ്യം പറഞ്ഞും ചോദ്യം ചെയ്ത യുവാവിന്റെ ഫോണ്‍ എറിഞ്ഞുടച്ചുമായിരുന്നു റസീനയുടെ പ്രകടനം.തലശേരി,ന്യൂമാഹി, പിണറായി എന്നിവിടങ്ങളില്‍ റസീന സ്ഥിരമായി മദ്യപിച്ച് ലക്കുകെട്ട് അടികൂടുന്നതായി പറയപ്പെടുന്നു. ഇവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ റസീനയ്‌ക്കെതിരെ കേസുകളുള്ളതായും പറയുന്നു.