ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍മോചിതനായി.എന്നാല്‍ ഇന്നലെ ജയില്‍ മോചിതനാകേണ്ട ബിനീഷ് കോടിയേരിയുടെ ജാമ്യക്കാര്‍ പിന്മാറിയതോടെയാണ് അത് സാധ്യമാകാതിരുന്നത്. ജാമ്യക്കാര്‍ പിന്മാറിയത് ഇഡിയെ ഭയന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയുമാണ് പിന്മാറ്റത്തിനു പിന്നിലെന്നു സൂചനയുണ്ട്.
അതേസമയം ബിനീഷിനു കര്‍ശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍