Home Featured സാള്‍ട്ട് ബേയുടെ റെസ്റ്റോറന്റിലെ ബില്‍ തുക 1.36 കോടി രൂപ!; “ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം”, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സാള്‍ട്ട് ബേയുടെ റെസ്റ്റോറന്റിലെ ബില്‍ തുക 1.36 കോടി രൂപ!; “ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം”, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

by കൊസ്‌തേപ്പ്

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള ഷെഫാണ് തുര്‍ക്കിക്കാരന്‍ നുസ്രത് ഗുക്ചെ. കോബ്രാ സ്റ്റൈലില്‍ ഉപ്പ് വിതറുന്ന ഇയാള്‍ സാള്‍ട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. Nusr-Et സ്റ്റീക്ക് ഹൗസ് എന്ന പേരില്‍ നിരവധി രാജ്യങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു ഇയാളുടെ റസ്റ്റോറന്റ് ശൃംഖല. ഇപ്പോഴിതാ തന്റെ റെസ്റ്റോറന്റിലെ കോടികള്‍ വിലയടിച്ചിരിക്കുന്ന ഒരു ബില്‍ പങ്കുവച്ചിരിക്കുകയാണ് സാള്‍ട്ട് ബേ.

അബുദാബിയിലെ അല്‍-മറായിലുള്ള റെസ്‌റ്റോറന്റിലെ ബില്‍ തുക 1.36 കോടി രൂപയാണ്. നവംബര്‍ 17 എന്ന ഡേറ്റിലാണ് ബില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡ്‌ഓസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വൈന്‍, ബക്ലാവ, ഗോള്‍ഡ് പ്ലേറ്റഡ് ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയാണ് ബില്ലിലെ വിലയേറിയ ഇനങ്ങള്‍. ഗുണനിലവാരം ഒരിക്കലും ചിലവേറിയതല്ലെന്ന് കുറിച്ചാണ് ഈ ബില്‍ സോള്‍ട്ട് ബേ പങ്കുവച്ചത്.

ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും പണമുണ്ടെങ്കില്‍ ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. സാള്‍ട്ട് ബേ തന്റെ ജീവനക്കാര്‍ക്ക് ശരിയായ ശമ്ബളം നല്‍കുകയില്ലെന്നും പ്രശസ്തി മുതലെടുത്ത് പണം സമ്ബാദിക്കുകയാണ് ഇയാളെന്നും പലരും ആരോപിക്കുന്നുണ്ട്. ഇത്രയധികം പണം ഉണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ചിലവഴിക്കാന്‍ നോക്കില്ലെന്ന് കമന്റ് കുറിക്കുന്നവരുമുണ്ട്.

അബുദാബിക്ക് പുറമേ ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ്, ഇസ്താംബുള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് റെസ്റ്റോറന്റുണ്ട്. 2017ലാണ് സാള്‍ട്ട് ബേയുടെ ആദ്യ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വരുന്നത്. വിഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങിയത്.

ലിയോണല്‍ മെസിയും സംഘവും വിജയകുതിപ്പ് തുടരുമോ? സൗദി അറേബ്യക്കെതിരായ പ്ലെയിംഗ് ഇലവന്‍ അറിയാം

ദോഹ: ലോകകപ്പിന് മുന്നോടിയായി അര്‍ജന്റൈന്‍ ടീം ഖത്തറില്‍ പരിശീലനം തുടങ്ങി. ഖത്തര്‍ യുണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ആയിരുന്നു പരിശീലനം. ലിയോണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ഇതേസമയം, പരിക്കില്‍ നിന്ന് മുക്തരായ മാര്‍ക്കോസ് അക്യൂനയ്ക്കും പപ്പു ഗോമസിനും ലോകകപ്പ് നഷ്ടമാവില്ലെന്ന് ഉറപ്പായി. ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരായാണ് അര്‍ജന്റീനയുട ആദ്യ ഗ്രൂപ്പ് മത്സരം. ഈ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് അര്‍ജന്റീന. 

36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെസിയും പത്ത് പേരുമെന്ന അവസ്ഥയില്‍ നിന്ന് ഒരു കെട്ടുറപ്പുള്ള ടീമായി മാറിയെന്നാണ് റഷ്യയില്‍ നിന്ന് ഖത്തറിലെത്തുമ്പോഴുള്ള അര്‍ജന്റീന ടീമിന്റെ പ്രധാന മാറ്റം. ഏതൊരു പൊസിഷനിലും മികച്ച ഒന്നിലധികം താരങ്ങളുണ്ട് ഇന്ന് അര്‍ജന്റീനയ്ക്ക്.

ആദ്യം ഗോള്‍ കീപ്പറില്‍ നിന്ന് തന്നെ തുടങ്ങാം. എമിലിയാനോ മാര്‍ട്ടിനെസ് ആയിരിക്കും അര്‍ജന്റീനന്‍ കോട്ട കാക്കുക. എമി മാര്‍ട്ടിനസ് വല കാത്ത ഒറ്റ മത്സരം പോലും അര്‍ജന്റീന തോറ്റിട്ടില്ല. പെനാല്‍റ്റി തടയുന്നതിലടക്കം എമിയുടെ മികവ് ലോകോത്തരം. അര്‍ജന്റീനയുടെ ഏറ്റവും വലിയ പോരായ്മയായിരുന്ന പ്രതിരോധ നിരയേയും സ്‌കലോണി ഉടച്ചുവാര്‍ത്തിരുന്നു. നെഹുവേല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്റി, മാര്‍ക്കോസ് അക്യൂന എന്നിവരായിരിക്കും അര്‍ജന്റീനയുടെ പ്രതിരോധ നിരയില്‍.

ഗോണ്‍സാലോ മോന്റീല്‍, യുവാന്‍ ഫോയ്ത് എന്നിവരുണ്ടെങ്കിലും മൊളീനയ്ക്ക് ആയിരിക്കും സൗദിക്കെതിരെ റൈറ്റ് ബാക്കില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസാന്‍ഡോ മാര്‍ട്ടിനെസ് ടീമിലുണ്ടെങ്കിലും ക്രിസ്റ്റിയാന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്റി ജോഡി യില്‍ തന്നെയായിരിക്കും സ്‌കലോണി വിശ്വാസം അര്‍പ്പിക്കുക. ലെഫ്റ്റ് ബാക്കിലേക്ക് വരികയാണെങ്കിലും കോപ്പ അമേരിക്കയില്‍ മിന്നും പ്രകടനം കാഴ്ച വച്ച മാര്‍ക്കോസ് അക്യൂന ലോകകപ്പിലും തുടരും.

സ്‌കലോണിസത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഡി പോള്‍ പരഡേസ്, ലോ സെല്‍സോ ത്രയമായിരുന്നു. എന്നാല്‍ ലൊ സെല്‍സോ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാണ്. എന്നിരുന്നാലും പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണ് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മക് അലിസ്റ്റര്‍ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുന്നേറ്റ നിരയില്‍ അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പ കിരീടം നേടി തന്ന ഫൈനലിലെ വിജയഗോള്‍ നേടിയ മാലാഖ. എയ്ഞ്ചല്‍ ഡീ മരിയ. 

ഷാര്‍പ്പ് ഷൂട്ടര്‍ ലൗട്ടോറോ മാര്‍ട്ടിനസ്. പിന്നെ എല്ലാമെല്ലാമായ ലിയോണല്‍ മെസിയും. ക്ലബ് ഫുട്‌ബോളില്‍ എല്ലാം നേടിയിട്ടും മെസിയുടെ വേദന ഒരു വിശ്വ കിരീടമില്ലാത്തതാണ്. പക്ഷെ ഇത്തവണ അയാള്‍ക്ക് വേണ്ടി ജീവന്‍ കളയുന്ന ഒരു ടീം കൂടെയുണ്ട് എന്നതാണ് മെസിയെ മോഹിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group