Home Featured ബെംഗളൂരുവില്‍ മെട്രോ നിര്‍മാണത്തിനിടെ റോഡ് കുഴിഞ്ഞു; കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

ബെംഗളൂരുവില്‍ മെട്രോ നിര്‍മാണത്തിനിടെ റോഡ് കുഴിഞ്ഞു; കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

ബെംഗളൂരു: സെന്‍ട്രല്‍ ബെംഗളൂരുവിലെ ഷൂലെ സര്‍ക്കിളില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.ബ്രിഗേഡ് റോഡില്‍ ബൈക്കില്‍ സഞ്ചരിച്ചയാള്‍ക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിര്‍മാണത്തിനുള്ള തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്താണ് സംഭവം.റോഡ് തകര്‍ന്ന സ്ഥലത്ത് നിന്ന് 150 മീറ്റര്‍ അകലെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മെട്രോ ടണല്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈന്‍ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതല്‍ ഗോട്ടിഗെരെ വരെയുള്ള ഭാഗം.

ബൈക്ക് യാത്രികന്‍ ഇതുവഴി പോകുമ്ബോള്‍ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.മെട്രോ തൂണ്‍ തകര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ച സംഭവം നമ്മ മെട്രോക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നഗരത്തില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ആ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം

നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വരന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നല്‍കണമെന്ന് കോടതി

നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയ്ക്ക് എട്ടിന്റെ പണി. 1.94 കോടി രൂപ നല്‍കാന്‍ ചൈനീസ് യുവതിയോട് കോടതി ഉത്തരവിട്ടു.ലിയു എന്ന ചൈനീസ് യുവതിയോടാണ് ഷാങ്ഹായ് കോടതി 8,70,000 യുവാന്‍ (1.94 കോടി രൂപ) വരനായ സാങ്ങിന് നല്‍കണമെന്ന് ഉത്തരവിട്ടത്. താനുമായുള്ള വിവാഹത്തില്‍ നിന്ന് ലിയു ഒരിക്കലും പിന്മാറില്ല എന്നായിരുന്നു സാങ് കരുതിയിരുന്നത്. ഒടുവില്‍ കോടതി സാങ്ങിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.

മുന്‍ വിവാഹത്തില്‍ ഒരു മകളുള്ള ലീയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്. ഇഷ്ടത്തിലായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ വിവാഹ ശേഷമുള്ള സാമ്ബത്തിക കാര്യങ്ങളില്‍ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെന്‍റ് തയ്യാറാക്കിയിരുന്നു. ഈ എഗ്രിമെന്‍റ് പ്രകാരം ലിയു വിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവന്‍ താന്‍ ചിലവഴിച്ചു കൊള്ളാമെന്ന് സാങ് ഉറപ്പു നല്‍കിയിരുന്നു.

കാമുകിയെ ആത്മാര്‍ത്ഥമായി വിശ്വസിച്ച അയാള്‍ വിവാഹത്തിനുമുന്‍പ് തന്നെ അവളുടെ മകളുടെ പഠനത്തിന് ആവശ്യമായ പണം മുഴുവന്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ലീയുവിന്റെ മകളുടെ പഠന ചെലവിനായി 1.20 കോടി രൂപ വിവാഹത്തിനു മുമ്ബ് തന്നെ അദ്ദേഹം ചിലവഴിച്ചു.എന്നാല്‍, പണം മുഴുവന്‍ ചെലവഴിച്ചതിന് തൊട്ടു പിന്നാലെ അദ്ദേഹത്തെ തേടി ആ ഞെട്ടിക്കുന്ന വാര്‍ത്ത എത്തി. അമ്മയ്ക്ക് സമ്മതമല്ലാത്തതിനാല്‍ താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നു എന്ന് ലിയു അദ്ദേഹത്തെ അറിയിച്ചു.

ഈ വാര്‍ത്ത അദ്ദേഹത്തെ ഞെട്ടിച്ചു എന്ന് മാത്രമല്ല താന്‍ ചെലവഴിച്ച പണം തിരികെ ചോദിച്ചപ്പോള്‍ അത് മടക്കി നല്‍കാനും ലിയു തയാറായില്ല.ഇതിനെ തുടര്‍ന്നാണ് സാങ് കോടതിയില്‍ തന്റെ പരാതിയുമായി എത്തിയത്. കോടതിവിധി തനിക്ക് എതിരാകും എന്ന് ഉറപ്പായപ്പോള്‍ ലിയു വീണ്ടും നാടകവുമായി സാങ്ങിന് മുന്‍പിലെത്തി. തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ വരവ്. എന്നാല്‍ സാങ് അതിന് തയ്യാറായില്ല എന്ന് മാത്രമല്ല കേസുമായി മുന്‍പോട്ടു പോകുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group