Home Featured ബൈക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവ ഡോക്ടർ ഉൾപ്പെടെ 2 പേർ മരിച്ചു

ബൈക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവ ഡോക്ടർ ഉൾപ്പെടെ 2 പേർ മരിച്ചു

ബെംഗളൂരു :ജാലഹള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു മലയാളി യുവ ഡോക്ടർ ഉൾപ്പെടെ 2 പേർ മരിച്ചു. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ മാത്യുവിന്റെ മകൻ ഡോ.ജിബിൻ ജോസ് മാത്യു (29), എറണാകുളം ടിഡി റോഡ് ഇന്ദ്ര ധനുഷ് അപ്പാർട്മെന്റിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശി വിനോദ് ഷായുടെ മകൻ കരൺഷാ (27) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർ ച്ചെ 1.45ന് ജാലഹള്ളി എച്ച്എംടി റോഡിൽ അപ്പാർട്മെന്റിനു സമീപമായിരുന്നു അപകടം.സഞ്ചരിച്ചിരുന്ന ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ ഇരുവരും തൽക്ഷണം മരിച്ചു. എച്ച്എസ്ആർ ലേഔട്ടിലെ സ്മൈൽ ഡെന്റൽ ക്ലിനിക്കിലെ ഡോക്ടറാണു ജിബിൻ.

ബാഗ്ബനെ ടെക്പാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണു കിരൺ. ഇരുവരും ജാലഹള്ളിയിലെ അപ്പാർട്മെന്റിൽ ഒരുമിച്ചാണു താമസിച്ചിരുന്നത്. ജിബിന്റെ മൃതദേഹം എംഎസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കല വെൽഫെയർ അസോസിയെഷൻ, ബാംഗ്ലൂർ കേരളസമാജം പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്. ജിബിന്റെ മാതാവ്: മേരിക്കുട്ടി, സഹോദരി: ജിലു (യുകെ) കരൺഷായുടെ മാതാവ്: ഉഷ വി.ഷാ

You may also like

error: Content is protected !!
Join Our WhatsApp Group