Home Featured ബെംഗളുരു :കോലാർ നരസിപുരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളുരു :കോലാർ നരസിപുരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളുരു :കോലാർ നരസിപുരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു. 2 പേർക്ക് പരുക്ക്.ദക്ഷിണകന്നഡ പുത്തൂർ പർലടുക്ക വീട്ടിൽ അബ്ദുല്ല ഹാജിയുടെ മകൻ കലന്തർ (40), സഹയാത്രികൻ ഒഡീഷ സ്വദേശി തൃപ്തി കലന്തർ രഞ്ജൻ പാണ്ഡെ (28), എതിരെ വന്ന ബൈക്കിലെ യാത്രക്കാര്നായ ത്രിപുര സ്വദേശി സുശാന്ത് ദേവ് (26) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 12ന് കോലാർ ദേശീയപാതയിലെ സർവീസ് റോഡിലായിരുന്നു അപകടം.മാലൂരിലെ ടെക്സ്റ്റൈൽ ഷോറൂമിലെ ജീവനക്കാരായ കലന്തറും രഞ്ചനും ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം. എതിരെവന്ന ബൈക്കിൽ 3 പേരുണ്ടായിരുന്നു.

കലന്തറിന്റെയും മറ്റു 2 പേരുടേയും മൃതദേഹങ്ങൾ കോലാർ ആർ.എൽ ജാല മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേ ക്ക് കൊണ്ടുപോയി.ഭാര്യ: സുമയ്യ, മക്കൾ: ഹാജിറ അഫല,മുഹമ്മദ് അഊഫു.

You may also like

error: Content is protected !!
Join Our WhatsApp Group