ബൈക്ക് അപകടം :മലയാളി യുവാവിന് ദാരുണന്ത്യം

ബെംഗളൂരു • ബൈക്ക് അപകടത്തിൽ കോലഞ്ചേരി കറുകപ്പിള്ളി പാൽപ്പാത്ത് ഗീവർ പി. ജോൺ (24) മരിച്ചു. എയ്സ് സുഹാസ് ആശുപത്രിയിൽ അനസ്തീസിയ ടെക്നിഷ്യൻ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കറു കപ്പള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.അൻസപിതാവ് പി.വി. ജോൺ (പുതുക്ക പഞ്ചായത്ത് മുൻ അംഗം) . പരേതയായ ഷാന്റി യാണു മാതാവ്. സഹോദരി അൻസാ

ബ്രിട്ടാസ് മുന്നോട്ട് വന്ന് അത് തെളിയിക്കണമെന്നാണ് എന്റെ അപേക്ഷ: രാജ്യസഭയില്‍ ഇടിവെട്ട് പ്രസംഗവും ഒപ്പം വെല്ലുവിളിയുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി: ദേശീയ ഗിരിവര്‍ഗ കമ്മിഷന്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുന്നയിച്ച്‌ സുരേഷ് ഗോപി എംപി. കേരളത്തിലെ പ്രധാന ട്രൈബല്‍ ഇടമായ വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണെന്നും, എത്രയും വേഗം കമ്മിഷനെ അങ്ങോട്ടേക്കയക്കാന്‍ വകുപ്പ് മന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.

‘എന്റെ കൈയില്‍ ഇതുസംബന്ധിച്ച രേഖകളൊന്നുമില്ല. പക്ഷേ നേരിട്ടനുഭവിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്ബ് ഞാന്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. നൂറിലധികം വരുന്ന അവിടുത്തെ കോളനികളെ ഉള്‍പ്പെടുത്തികൊണ്ട് സംഘടിപ്പിച്ച 27 യോഗങ്ങളിലാണ് പങ്കെടുത്തത്. മറ്റുപല എംപിമാരും അവരുടെ സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തുക വിജയകരമായി ചെലവഴിക്കപ്പെട്ടത് കേട്ടിട്ട് അസ്വസ്ഥനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കാരണം എന്റെ സംസ്ഥാനത്ത് നിന്നും അത്തരത്തിലൊരു പ്രതികരണമല്ല ലഭിച്ചത്’.

ഉദാഹരണമായിട്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയത് വയനാട് പുല്‍പ്പളളിയിലെ കുളത്തൂര്‍ കോളനിയിലെ പ്രശ്‌നങ്ങളായിരുന്നു. കുടിവെള്ളം പോലും ഇതുവരെയും അവിടത്തുകാര്‍ക്ക് ലഭ്യമായിട്ടില്ല. ഒടുവില്‍ തന്റെ കൈയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അതിന് സൗകര്യമൊരുക്കിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കുളത്തൂര്‍ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തില്‍പെട്ടവരും നാട്ടുകാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ താമസിക്കുന്നയിടമാണ്. അവിടെ എത്തിയപ്പോള്‍ അവര്‍ക്ക് കുടിക്കാന്‍ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി പമ്ബും മോട്ടറും ഉള്‍പ്പെടെ വാങ്ങി നല്‍കി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്ബ് വരെ താന്‍ വാങ്ങി നല്‍കേണ്ടി വന്നു. ഒടുവില്‍ രാത്രി 120 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

12 വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികള്‍ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താല്‍ ഒരു തുളളി വെളളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയവും അങ്ങേയറ്റം സങ്കടകരവുമാണ്. READ MORE

error: Content is protected !!
Join Our WhatsApp Group