Home Featured മോർബി തൂക്ക്പാല ദുരന്തത്തിൽ മരണം 142 ആയി;രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ദുരന്തം

മോർബി തൂക്ക്പാല ദുരന്തത്തിൽ മരണം 142 ആയി;രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ദുരന്തം

മോര്‍ബി:ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം   പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു

രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്ന് കൊണ്ടേയിരിക്കുന്നു. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതിൽ 5 പേർ കുട്ടികളാണ്.

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റി വച്ചു. 140 വർഷത്തിലേറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 7 മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. എന്നാൽ അനുമതിയൊന്നും വാങ്ങാതെയാണ് ഇതെന്ന് മോർബി കോർപ്പറേഷൻ ഇപ്പോൾ പറയുന്നു. പാലത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കയറിയിരുന്നു.ഇത് നിയന്ത്രിക്കാനും ആരും ഉണ്ടായില്ല. 15 വർഷത്തേക്ക് പാലത്തിന്‍റെ നടത്തിപ്പ് ചുമതല നൽകിയ കമ്പനിക്കെതിരെ  നരഹത്യക്കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്ര ഗുരുതമായ അനാസ്ഥ ഉണ്ടായതിൽ സർക്കാർ ജനങ്ങളോട് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതൊരു മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കോൺഗ്രസ് നേതാവ് റൺദീപ് സുർജേവാല വിമർശിച്ചു. 

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. 70 ഓളം പേര്‍ക്കാണ് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍ ഞായറാഴ്ചയുണ്ടായ ഈ ദുരന്തം അടുത്ത കാലത്തായി രാജ്യത്തെ നടുക്കിയ ഏറ്റവും മാരകമായ ദുരന്തങ്ങളില്‍ ഒന്നാണ്. 20 വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ പാലം തകര്‍ച്ചയില്‍ ഒന്നാണിത്. 100 വര്‍ഷത്തോളം പഴക്കമുള്ള പാലമാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തകര്‍ന്നത്.

ഈ സമയത്ത് ഇന്ത്യയില്‍ സംഭവിച്ച ചില ദുരന്ത സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം 2012 ഏപ്രില്‍ മാസത്തിലായിരുന്നു കിഴക്കന്‍ അസമിലെ ബ്രഹ്മപുത്ര നദിയില്‍ 300 ഓളം ആളുകളുമായി കയറ്റി യാത്ര ആരംഭിച്ച കടത്തുവള്ളം മുങ്ങി 103 പേര്‍ മുങ്ങിമരിച്ചത്. 2013 ഫെബ്രുവരി മാസത്തിലായിരുന്നു 30 ദശലക്ഷം ആളുകള്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഉത്സവമായ കുംഭമേളയുടെ തിരക്കേറിയ ദിവസത്തിനിടെ ഒരു റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 36 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടത്.

2013 ഏപ്രില്‍ മുംബൈയ്ക്ക് സമീപം താനെയില്‍ അനധികൃതവും നിര്‍മ്മാണത്തിലിരുന്നതുമായ കെട്ടിടം തകര്‍ന്ന് 72 പേര്‍ മരിച്ചു. 2013 ഒക്ടോബര്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് പാലം കടക്കുന്ന ഭക്തര്‍ പരിഭ്രാന്തരായി, ആ സമയത്ത് ചില റെയിലുകള്‍ പൊട്ടി 115 പേരുടെ മരണത്തിനിടയാക്കിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

2015 സെപ്റ്റംബറിനായിരുന്നു മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു നഗരത്തില്‍ അനധികൃത സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ കുറഞ്ഞത് 88 പേര്‍ കൊല്ലപ്പെട്ടത്. 2016 ഏപ്രിലിലായിരുന്നു കൊല്ലം പൂറ്റിങ്ങലില്‍ വെടിക്കെട്ട് ദുരന്തം നടന്നത്. അന്നത്തെ ദുരന്തത്തില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടത്. 380 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2016 നവംബറിലാണ് ഉത്തര്‍പ്രദേശില്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 146 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.ആന്ധ്രാപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളത്തില്‍ നിന്ന് മറിഞ്ഞ് 41 പേര്‍ മരിച്ച സംഭവം 2017 ജനുവരിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ലിമിറ്റഡ് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റിലെ ബോയിലറില്‍ ചൂടുള്ള വാതകം പൊട്ടിത്തെറിച്ച്‌ 45 തൊഴിലാളികള്‍ മരിച്ച സംഭവം 2017 നവംബറിലായിരുന്നു.

തൂക്കുപാലം അപകടത്തില്‍ ബിജെപി എംപിയായ മോഹന്‍ഭായ് കല്യാണ്‍ജി കുന്ദരിയയ്ക്ക് നഷ്ടമായത് തന്റെ കുടുംബത്തിലെ 12 അംഗങ്ങളെയാണ്. ഇന്നലെ വൈകിട്ടാണ് രാജ്യത്തെ നടുക്കിയ തൂക്കുപാലം ദുരന്തം സംഭവിച്ചത്. ബിജെപി എംപിയുടെ കുടംബത്തിലെ 5 കുട്ടികള്‍ അടക്കമാണ് ദുരന്തത്തിന് ഇരയായത്. തന്റെ സഹോദരിയുടെ കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത് എന്ന് മോഹന്‍ഭായ് എംപി ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും പ്രാദേശിക ഭരണകൂടവും അപകട സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് എംപി പ്രതികരിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. മാച്ചു നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുളള തിരച്ചില്‍ നടക്കുകയാണ്. നിരവധി ബോട്ടുകള്‍ സുരക്ഷാ ദൗത്യത്തിലാണ് എന്നും എംപി പ്രതികരിച്ചു.

ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എംപി വ്യക്തമാക്കി. അപകടത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി ശിക്ഷിക്കും. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ കൂടുതലും കുട്ടികളുടേതും സ്ത്രീകളുടേതും പ്രായമായവരുടേതുമാണ്. ഈ സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു. മോര്‍ബി ദുരന്തം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സംഘ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ 5 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഐപിസി 304, 308, 114 വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കമുളളവര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 6..30തോട് കൂടിയാണ് തൂക്കുപാലം തകര്‍ന്ന് വീണത്. ഇതുവരെ അപകടത്തില്‍ 141 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 177 പേരെ രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ഒരേ സമയം പാലത്തിന് മുകളിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 150 വര്‍ഷം പഴക്കമുളള പാലം ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ്. ദീപാവലി അവധി ദിവസമായത് കൊണ്ടാണ് ഞായറാഴ്ച പാലത്തില്‍ ഇത്രയും തിരക്ക് ഉണ്ടായത് എന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group