ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരിൽ ഷോയിൽ നിന്നും 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നിരുന്നു. എന്നാൽ തന്നെയും മറ്റേതൊരു മത്സരാർത്ഥിക്കും ലഭിക്കുന്നതിനെക്കാൾ വലിയൊരു ആരാധക സമൂഹത്തെയാണ് റോബിൻ സ്വന്തമാക്കിയത്.
ഒരുപക്ഷേ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യമാകും ഒരു മത്സരാർത്ഥിക്ക് ഇത്രയേറെ ഫാൻ ബേസ് ഉണ്ടാകുന്നത്. ബിഗ് ബോസ് സീസൺ 4 ആരംഭിച്ചത് മുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. എന്നാൽ ഷോ അവസാനിച്ച് കുറച്ച് നാൾ മാത്രമേ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ദിൽഷയേയും കുടുംബത്തേയും കുറിച്ച് നെഗറ്റീവ് പറയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് റോബിൻ.

ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. ദിൽഷയും താനും തമ്മിൽ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും മെയ്ന്റൈൻ ചെയ്യുന്നില്ല. ഹെൽത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്നങ്ങളും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അതൊന്നും ഇനി വേണ്ടെന്നും റോബിൻ പറയുന്നു.
ഡോ. റോബിന്റെ വാക്കുകൾ ഇങ്ങനെ
വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ദിൽഷയും ഞാനും തമ്മിൽ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും ഞങ്ങൾ മെയ്ന്റൈൻ ചെയ്യുന്നില്ല. ഹെൽത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്നങ്ങളും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്റെ ഒരു അഭ്യർത്ഥനയാണ് അതൊന്നും ഇനി വേണ്ട. കാരണം ദിൽഷ ദിൽഷയുടേതായ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. ഞാൻ എന്റെ ലൈഫുമായും മുന്നോട്ട് പോകുന്നു. രണ്ട് പേർക്കും കരിയറും ലൈഫും ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യൽ മീഡിയ ഫൈറ്റ്സും കാര്യങ്ങളും ഒന്നും വേണ്ടെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ഞാൻ സൂരജുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങളെല്ലാം ഞങ്ങൾ സോൾവ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ദൈവത്തെ ഓർത്ത് ദിൽഷയെയോ അവരുടെ ഫാമിലിയേയോ ആരെയും പറ്റി നെഗറ്റീവ് പറയരുത്. ഈ പ്രശ്നം ഇതോട് കൂടി അവസാനിക്കണം. എല്ലാവരും ഹാപ്പി ആയിട്ടിരിക്കുക. ഒറ്റ ലൈഫേ ഉള്ളൂ. നമ്മൾ ഈ അനാവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഹാപ്പിയായിട്ട് ജീവിക്കുകയാണ് വേണ്ടത്.
അതേസമയം, താൻ വിവാഹിതനാകാൻ പോകുന്ന കാര്യം റോബിൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ, തന്റെ വധു ആരതി പൊടി ആണെന്നും പറഞ്ഞു. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള വിരാമമായിരുന്നു റോബിന്റെ വെളിപ്പെടുത്തൽ.
വന്ദേ ഭാരത് എക്‌സ്പ്രസ്; 18-ാമത് ട്രെയിന്‍ സര്‍വ്വീസ് ഡല്‍ഹി-പാട്‌ന റൂട്ടില്‍
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ 18-ാമത് ട്രെയിന്‍ സര്‍വ്വീസ് ഡല്‍ഹി-പാട്‌ന റൂട്ടില്‍ ആരംഭിക്കുമെന്നറിയിച്ച് ഇന്ത്യന്‍ റെയില്‍വേ.
ന്യൂഡല്‍ഹി-വരാണാസി- പാട്‌ന ഉള്‍പ്പെടെ 17 ഇടങ്ങളിലൂടെയാകും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സഞ്ചരിക്കുക.
ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി നിശ്ചയിക്കുന്ന ട്രെയിനാകും ട്രെയിന്‍ 18 എന്ന് റെയില്‍വേ പറഞ്ഞു. കിലോമീറ്ററില്‍ 180 കിലോ മീറ്ററിലാകും ഇവ സഞ്ചരിക്കുക. കറങ്ങുന്ന തരത്തിലുള്ള സീറ്റുകളും എല്‍ഇഡി ലൈറ്റ് സംവിധാനവും ട്രെയിനിലുണ്ടാകും. ബയോ-ടോയ്‌ലറ്റുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍ തുടങ്ങിയവയും ട്രെയിന്‍ 18-ല്‍ ഉണ്ടാകും.
വാണിജ്യപരമായ ലാഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പാതയാണ് ഡല്‍ഹി – പാട്‌ന. ഇതു വഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഈ പാതയിലൂടെ രണ്ട് ട്രെയിന്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ആയതിനാല്‍ ഈ വഴി സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് അനുമതി നല്‍കുന്നത് വരുമാനത്തിലും സമ്ബദ് വ്യവസ്ഥയിലും പുരോഗതിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡല്‍ഹി- പാട്‌ന ട്രെയിന്റെ ആദ്യ ഘട്ട ഓട്ടം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മുംബൈയിലേക്കും അഹമ്മദാബാദിലേക്കും സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരമാണ് പുതിയ ട്രെയിന്‍ സര്‍വ്വീസ് ഡല്‍ഹി-പാട്‌ന റൂട്ടില്‍ ആരംഭിക്കുക. അടുത്ത വര്‍ഷം 75 ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.