Home Featured ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ

ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ബി​ഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി.

എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് റോബിൻ. 

തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

തനിക്കെതിരെ പറയുന്നവരെ കുറിച്ചും റോബിൻ പറഞ്ഞു. എനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തിൽ ഒരു നിലയിൽ എത്തിപ്പെടാൻ ശ്രമിക്കൂവെന്നാണ് റോബിൻ അവരോട് പറഞ്ഞത്. 

അതേസമയം റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്. അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജൂണ്‍ അവസാനം മോഹന്‍ലാല്‍ ആണ് റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ് ഇത്.

സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകി ഒമർ ലുലു; നല്ല മനസ്സെന്ന് കമന്റുകൾ

‘ഹാപ്പി വെഡ്ഡിം​ഗ്’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങിലൂടെ എത്തിയെങ്കിലും ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഒമർ കേരളക്കരയിൽ ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഒമർ തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകിയ വിവരം പങ്കുവച്ചിരിക്കുകയാണ് ഒമർ. 

കാർ വാങ്ങി നൽകുന്നതിന്റെ ഫോട്ടോകൾ ഒമർ ലുലു പങ്കുവച്ചിട്ടുണ്ട്.’എന്തിനും ഏതിനും നമ്മുടെ കൂടെ  നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ Sukhil Sudharsanന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാന്‍ പറ്റി പടച്ചോന് നന്ദി’,എന്നാണ് ചിത്രങ്ങൾക്കൊപ്പം സംവിധായകൻ കുറിച്ചത്. ഇവർക്കൊപ്പം നടൻ ഇർഷാദും ഉണ്ടായിരുന്നു. പിന്നാലെ കമന്റുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവയ്ക്ക് മറുപടിയും ഒമർ നൽകിയിട്ടുണ്ട്. 

അതേസമയം, പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമർ ലുലു ഇപ്പോൾ. നടൻ ബാബു ആന്റണിയാണ് പവർ സ്റ്റാറിലെ നടൻ.  2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ പ്രമോഷണല്‍ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ആക്ഷൻ കിം​ഗ് ബാബു ആന്റണിയുടെ ​ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 

You may also like

error: Content is protected !!
Join Our WhatsApp Group