ബിഗ് ബോസ് മലയാളം സീസണ് ഫോറിലെ ഏറ്റവും ശക്തനായിരുന്ന മത്സരാര്‍ഥി ഡോ.റോബിന് രാധാകൃഷ്ണന് ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകരുടെ എതിര്‍പ്പിനെ മറികടന്നാണ് റോബിനെ ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ പുറത്താക്കിയിരിക്കുന്നത്. റോബിനാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ളത്. അതിനാല്‍ തന്നെ റോബിന് പുറത്തായതിനാല്‍ ഇനി ബിഗ് ബോസ് ഷോ കാണില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നത്.
കഴിഞ്ഞ ദിവസം റോബിനെ പുറത്താക്കുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യും വരെ പ്രേക്ഷകരെല്ലാം റോബിന് തിരികെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. റോബിനെ തിരികെ വീട്ടിലേക്ക് കയറ്റാന്‍ നിര്‍വാഹമില്ലെന്നും സഹ മത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്യുന്നത് നിയമങ്ങള്‍ക്കെതിരാണെന്നും മോഹന്‍ലാല്‍ റോബിനേയും വീട്ടില്‍ ശേഷിക്കുന്ന മത്സരാര്ഥികളേയും ധരിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചത്. മുമ്ബ് സമാന സംഭവം സീസണ് 2ല്‍ രജിത്ത് കുമാറിനും സംഭവിച്ചിരുന്നു. ഇത്തരത്തില്‍ ബിഗ് ബോസ് മലയാളത്തില്‍ നിന്നും പുറത്താകുന്ന രണ്ടാമത്തെ മത്സരാര്ഥിയാണ് റോബിന്.
എഴുപത് ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തെത്തിയ റോബിന് വോട്ട് ചെയ്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കാന്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
‘എന്റമ്മോ! വിശ്വസിക്കാന്‍ കഴിയുന്നില്ല’
ജനങ്ങള്‍ കാണിക്കുന്ന സ്നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ്തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ‘എല്ലാവര്ക്കും നമസ്കാരം… എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം.’
‘എന്റമ്മോ…. വാക്കുകളാല്‍ പറയാന്‍ കഴിയാത്ത സ്നേഹമാണ് നിങ്ങളോരോരുത്തരും നല്‍കുന്നത്. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു. എനിക്ക് എന്റെ ഫോണ്‍ പോലും എടുക്കാന്‍ പറ്റുന്നില്ല.’ ‘നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാന്‍ കഴിയാത്തതിനാലാണ് ലൈവില്‍ വന്നത്. എല്ലാവരോടും സ്നേഹം മാത്രം…’ എന്നാണ് ലൈവിലെത്തി റോബിന് പറഞ്ഞത്.
പ്രേക്ഷക പിന്തുണ കണ്ട് ഞെട്ടി റോബിന്
തിരുവന്തപുരം വിമാനത്താവളത്തില്‍ റോബിന് ഇന്ന് എത്തുമെന്ന് അറിഞ്ഞും നിരവധി ആരാധകരാണ് ഫ്ലെക്സും മറ്റുമായി വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നത്. ഈ സീസണില്‍ പുറത്തായ മറ്റൊരു മത്സരാര്‍ഥിക്കും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും റോബിന് ലഭിക്കുന്നത്.
ഷോയില്‍ നിന്നും പുറത്തായെങ്കിലും റോബിനാണ് യഥാര്‍ഥ വിജയിയെന്നും ഇനി മറ്റേത് മത്സരാര്‍ഥി ഫൈനലില്‍ കപ്പുയര്‍ത്തിയാലും തങ്ങളുടെ രാജാവ് എന്നും റോബിനായിരിക്കുമെന്നെല്ലാമാണ് കമന്റുകള്‍ വരുന്നത്. ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളെ ഒന്നുകൂടി കാണാനുള്ള അവസരം മോഹന്‍ലാല്‍ റോബിന് നല്‍കിയിരുന്നു.
സ്വീകരിക്കാനെത്തിയത് ആയിരങ്ങള്‍
എല്ലാവരോടും ഒരിക്കല്‍ കൂടി സംസാരിക്കാനും റോബിന് സാധിച്ചു. ഓരോ മത്സരാര്‍ഥിയും മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്ന് റോബിന് പറഞ്ഞു. ഓരോരുത്തരെയും ബ്രോ എന്ന് എടുത്ത് വിളിച്ച് റോബിന് യാത്ര പറഞ്ഞു. ദില്‍ഷയെ മിസ് ചെയ്യുമെന്നും റോബിന് പറഞ്ഞു. കൈയ്യടികളോടെയാണ് ബ്ലെസ്ലി തന്റെ ഉറ്റ സുഹൃത്തിനെ യാത്രയാക്കിയത്. മികച്ച മത്സരാര്‍ഥിയായിരുന്ന റോബിനാണ് പുറത്തുപോകുന്നതെന്നും തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു.
റോബിനെ ബിഗ് ബോസ് പ്രേക്ഷകര്‍ എപ്പോഴും ഓര്‍ക്കുമെന്നാണ് ലക്ഷ്മിപ്രിയ ആശംസകള്‍ നേര്‍ന്ന് പറഞ്ഞത്. വളരെ രസകരമായി പോകേണ്ടിയിരുന്ന ടാസ്ക്കിനിടയില്‍ സംഭവിച്ച ചില പിഴകളാണ് റോബിന്റെ പുറത്താകലിനും ജാസ്മിന്റെ വാക്കി ഔട്ടിനും വരെ കാരണമാക്കിയത്.
റോബിനാണ് യഥാര്‍ഥ രാജാവ്
റോബിനെ തിരികെ കൊണ്ടുവരാന്‍ ബിഗ് ബോസ് ടീം ശ്രമിക്കുന്നുണ്ടെന്നും. അങ്ങനെ റോബിന് തിരികെ വീട്ടിലേക്ക് വന്നാല്‍ അവനൊപ്പം മത്സരിച്ച് തന്റെ ആത്മാഭിമാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാണ് ജാസ്മിന് സ്വയം ഷോയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇനി അങ്ങോട്ട് ഷോയില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് വീട്ടില്‍ അവശേഷിക്കുന്ന ഒമ്ബത് മത്സരാര്‍ഥികളാണ്. ജാസ്മിനും റോബിനും ഒഴിഞ്ഞ് പോയ സ്ഥാനം ഏറ്റെടുത്ത് ബെസ്ലിയും ദില്‍ഷയും റിയാസും തമ്മില്‍ പോര് നടത്താനാണ് സാധ്യത. പത്താം ആഴ്ചയുടെ അവസാനത്തില്‍ തന്നെ അതിന്റെ തീപ്പൊരികള്‍ വീട്ടില്‍ വീണ് കഴിഞ്ഞു.