Home Featured ബെംഗളൂരു വിമാനത്താവളം വഴിയുള്ള മാമ്പഴക്കയറ്റുമതിയിൽ വൻവർധന..

ബെംഗളൂരു വിമാനത്താവളം വഴിയുള്ള മാമ്പഴക്കയറ്റുമതിയിൽ വൻവർധന..

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡരാജ്യാന്തര വിമാനത്താവളം വഴിയുള്ള മാമ്പഴക്കയറ്റുമതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധന. ഇത്തവണ 124 ശതമാനം വർധന രേഖപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. 2023-ൽ വിമാനത്താവളം വഴി 6,84,648 കിലോഗ്രാം മാമ്പഴമാണ് വിവിധരാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്.2022-ൽ 3,05,521 കിലോഗ്രാം മാങ്ങ കയറ്റുമതി ചെയ്ത സ്ഥാനത്താണ് ഇത്തവണ വൻവർധനയാണുണ്ടായിരിക്കുന്നത്. ഏകദേശം 17 ലക്ഷം മാങ്ങകളാണ് ബെംഗളൂരുവിൽനിന്ന് 60-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്തത്.

വാഷിങ്ടൺ ഡി.സി.,സാൻഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ കയറ്റുമതി ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സുഗമമാക്കുന്നതിൽ ബെംഗളൂരു വിമാനത്താവളം പ്രധാന പങ്കു വഹിക്കുന്നതായി ബി.ഐ.എ.എൽ. ചീഫ് സ്ട്രാറ്റജി ആൻഡ് ഡെവലപ്പ്മെന്റ് ഓഫീസർ സത്യകി രഘുനാഥ് പറഞ്ഞു.

ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റ്, സ്ത്രീയുടെ സത്യസന്ധതയെ അഭിനന്ദിച്ച്‌ നെറ്റിസണ്‍സ്

ദിവസവും എത്രയെത്ര വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത് അല്ലേ? അതില്‍ തന്നെ വളരെ രസകരമായതും ഭയാനകമായതും സങ്കടം തോന്നിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ വീഡിയോകള്‍ ഉണ്ട്.അതുപോലെ കൗതുകകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്ന ഈ വീഡിയോയും. ഒരു ട്രെയിനിന്റെ അകത്ത് നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.വീഡിയോയില്‍ ഒരു ടിക്കറ്റ് എക്സാമിനര്‍ ഒരു പ്രായമായ സ്ത്രീയുടെ അടുത്തെത്തി ടിക്കറ്റ് പരിശോധിക്കുന്നത് കാണാം. എന്നാല്‍, സ്ത്രീ മാത്രമല്ല അവര്‍ക്കൊപ്പം തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി കൂടിയുണ്ട് വണ്ടിയില്‍. അത് ഒരു ആടാണ്.

മധ്യവയസ്കയായ സ്ത്രീയോട് ടിക്കറ്റിന് ചോദിക്കുമ്ബോള്‍ വളരെ ആത്മവിശ്വാസത്തോടെ തന്നെ അവര്‍ തന്റെ ടിക്കറ്റ് കാണിച്ചു കൊടുക്കുന്നു. എന്നാല്‍, അതേ സമയത്ത് ഒപ്പമുള്ള ആടിന്റെ ടിക്കറ്റും എക്സാമിനര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, യാതൊരു പതര്‍ച്ചയും കൂടാതെ തനിക്കൊപ്പമുള്ള തന്റെ ആടിന്റെയും ടിക്കറ്റ് കാണിച്ചു കൊടുക്കുകയാണ് സ്ത്രീ.ടിക്കറ്റ് എക്സാമിനര്‍ തിരികെ കൊടുക്കുന്നു. എന്നാല്‍, അതേ സമയം തന്നെ അയാള്‍ക്ക് ഈ കൗതുകകരമായ സംഭവത്തില്‍ പുഞ്ചിരിക്കാതിരിക്കാൻ സാധിച്ചില്ല. ‘ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനില്‍ കൊണ്ടുവന്നു. അതിനും അവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.

ടിക്കറ്റ് കളക്ടിങ് ഓഫീസര്‍ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്ബോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ’ എന്നാണ് വീഡിയോയ്‍ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളുമായി എത്തിയതും. ആ ആട് വെറും ഒരു മൃഗമല്ല, മറിച്ച്‌ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ ആയിരിക്കാം എന്നും സത്യസന്ധത അവരെ കണ്ട് പഠിക്കണം എന്നും പലരും കമന്റ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group