ന്യൂഡല്‍ഹി: ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ ബുക് ചെയ്തവരില്‍നിന്ന് കോടികള്‍ തട്ടിയ 16 പേര്‍ അറസ്റ്റില്‍. ആയിരത്തിലേറെ പേരാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്.
ബംഗളൂരു സ്വദേശികളായ രണ്ട് പേര്‍ ഒലയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് രൂപകല്പന ചെയ്താണ് കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.
ഡല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയത്. സംഭവത്തില്‍ ബംഗളൂരു, ഗുരുഗ്രാം, പട്‌ന എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍ നോര്‍ത്ത്) ദേവേഷ് മഹ്‌ല വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇരകളില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ കൊള്ളസംഘത്തിന്റെ തട്ടിപ്പുകള്‍ ചുരുളഴിഞ്ഞത്. സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തില്‍ സംഘം രാജ്യവ്യാപകമായി വലവിരിച്ചതായി മനസ്സിലായി. ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്ബനിയുടെ പേരില്‍ ബെംഗളൂരുവില്‍ വ്യാജ വെബ്‌സൈറ്റ് രൂപകല്പന ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്.
ഒറിജിനലിനെ വെല്ലുന്നതായിരുന്നു വ്യാജ സൈറ്റ്. സ്കൂട്ടര്‍ വാങ്ങാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ ഇരകളുടെ മൊബൈല്‍ നമ്ബറും മറ്റ് വിശദാംശങ്ങളും സംഘം ശേഖരിക്കും. തുടര്‍ന്ന്, സ്കൂട്ടറിന്റെ ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവയുടെ പേരില്‍ 60,000 മുതല്‍ 70,000 രൂപ വരെ കൈമാറാന്‍ സംഘാംഗങ്ങള്‍ ഓരോ ഇരയോടും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
“പട്‌നയില്‍ തട്ടിപ്പ് നടത്തുന്ന കോള്‍ സെന്റര്‍ ഞങ്ങള്‍ കണ്ടെത്തി. 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 114 സിം കാര്‍ഡുകള്‍, 60-ലധികം മൊബൈല്‍ ഫോണുകള്‍, ഏഴ് ലാപ്‌ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. 5 കോടി രൂപയുടെ ഇടപാട് നടന്ന 25 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. കുറഞ്ഞത് 1,000 പേരെയെങ്കിലും ഇ്വര്‍ ഇതുവരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്’ -ഡി.സി.പി പറഞ്ഞു
.ഫുട്ബാൾ താരമായ പെൺകുട്ടിയുടെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള മരണം
ചെന്നൈ: ലിഗ്മെന്റ് തകരാറ് പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തി ഫുട്ബാൾ താരമായ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സഹപഠികളും സഹതാരങ്ങളും രംഗത്തെത്തി. ചെന്നെ രാജീവ് ഗാന്ധി ആശുപത്രി മോർച്ചറിക്ക് മുന്നിലായിരുന്ന പ്രതിഷേധം. ഉത്തരവാദികളായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ല എന്നും വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസെത്തി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡിസിപി അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും പുറത്തുവരുന്നതനുസരിച്ച് കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടോ എന്നതടക്കം ഇതിന് ശേഷം വ്യക്തമാകുമെന്നും സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഫുട്ബോൾ പരിശീലനം നടത്തുമ്പോഴാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. അടങ്ങാത്ത വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയയുടെ കാലിലെ ലിഗ്മന്റ് തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഏഴിന് പെരമ്പൂർ പെരിയാർ നഗർ സർക്കാർ സബർബൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. കാൽ വീർത്തിരിക്കുന്ന അവസ്ഥ ആയിരുന്നു. പിറ്റേദിവസം ഒമ്പതു മണിയോടെ പ്രിയയെ കൂടുതൽ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.