ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കുന്ന വിവരം ചാനല്‍ പുറത്തുവിട്ടത്. അന്നുമുതല്‍ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്.ആരൊക്കെ ഷോയിലുണ്ടാവും, അവതാരകന്‍ മോഹന്‍ലാല്‍ തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഷോയുടെ സീസണ്‍ നാല് ആരംഭിക്കുന്ന തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.മാര്‍ച്ച് 27 മുതല്‍ നാലാം സീസണ്‍ ആരംഭിക്കുമെന്നാണ് പുതിയ പ്രൊമോയിലൂടെ മോഹന്‍ലാല്‍ അറിയിച്ചത്. എന്തൊക്കെ മാനദണ്ഡങ്ങള്‍ നോക്കിയാണ് മത്സരാര്‍ത്ഥികളെ തിരിഞ്ഞെടുത്തതെന്നും പ്രൊമോയില്‍ വിവരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഒമ്ബതരയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഒമ്ബത് മണിക്കുമാണ് ഷോയുടെ സംപ്രേക്ഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രൊമോയ്ക്ക് നല്‍കിയിട്ടുണ്ട്. ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാകും എന്ന വിവരവും വരും ദിവസങ്ങളില്‍ പുറത്തുവരും.ഇത്തവണ ബിഗ് ബോസില്‍ എത്തിയേക്കാന്‍ സാദ്ധ്യതയുള്ള മത്സരാര്‍ത്തികള്‍ ഇവരാണ്:
ജിയാ ഇറാനി
കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന വ്യക്തിയാണ് ജിയാ ഇറാനി. മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ഋതു മന്ത്രയ്ക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു ജിയായുടേത്.
സന്തോഷ് പണ്ഡിറ്റ്
ഈ വര്‍ഷത്തെ ബിഗ് ബോസ് സീസണില്‍ എത്തിയേക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ള മത്സരാര്‍ത്ഥികളിസൊരാളാണ് സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് പബ്ലിസിറ്റിയോടെയാണ് അദ്ദേഹം തന്രെ കരിയര്‍ ആരംഭിച്ചതെങ്കിലും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. മറ്റൊരു റിയാലിറ്റി ഷോയായ മലയാളി ഹൗസില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
വാവ സുരേഷ്
പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ വാവ സുരേഷിന്റെ സാന്നിദ്ധ്യം വലിയൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കും എന്നതുകൊണ്ട് പുതിയ സീസണില്‍ അദ്ദഹം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
രാഹുല്‍ ഈശ്വര്‍
ഇത്തവണ ബിഗ് ബോസില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു മത്സരാര്‍ത്ഥിയാണ് രാഹുല്‍ ഈശ്വര്‍. പ്രകോപനപരമായ പ്രസ്താവനകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍. കൂടാതെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ വിജയിയായിരുന്നു അദ്ദേഹം.
ശ്രീലക്ഷ്മി അറയ്ക്കല്‍
ഈ വര്‍ഷത്തെ ബിഗ് ബോസ് സീസണില്‍ എത്തിയേക്കാവുന്ന മറ്റൊരാളാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകയായ ശ്രീലക്ഷ്മി ജനുവരി അവസാനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, ഇത് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായുള്ല തയ്യാറെടുപ്പാണെന്നാണ് പലരും വിശ്വസിക്കുന്നത്.
അപര്‍ണയും ജീവയും
ഈ വര്‍ഷത്തെ ബിഗ് ബോസ് സീസണില്‍ എത്തിയേക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ള മത്സരാര്‍ത്ഥികളാണ് അപര്‍ണയും ജീവയും. ടെലിവിഷന്‍ അവതാരകരായ ഇരുവരും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് വിവാഹിതരായത്.