Home Featured റിയാസേ പോകല്ലേ! അറിയാതെ നിലവിളിച്ചു പോയെന്ന് അശ്വതി; ആഗ്രഹം പങ്കുവച്ച് താരം

റിയാസേ പോകല്ലേ! അറിയാതെ നിലവിളിച്ചു പോയെന്ന് അശ്വതി; ആഗ്രഹം പങ്കുവച്ച് താരം

ബിഗ് ബോസ് മലയാളം സീസൺ 4 ന്റ് കപ്പ് ആരുയർത്തുമെന്ന് കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുറത്താക്കപ്പെട്ട താരങ്ങളും ഇതിനായി കാത്തിരിക്കുകയാണ്. ഇതിനിടെ ഈ സീസണിലെ അവസാനത്തെ വീക്കിലി ടാസ്കിന് ഇന്നലെ അവസനമായി. അതേസമയം ഇന്നലെ കാണിച്ച പ്രൊമോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

പരദൂഷണം വീഡിയോ ടാസ്കിൽ റിയാസ് അത് തെളിയിച്ചു; പറഞ്ഞ വാക്കുകൾ കൈ വിടാതെ റിയാസ്ആരാധകരെ പോലെ തന്നെ ഞെട്ടലുണ്ടെന്ന് വ്യക്തമാക്കുകയാണ് നടി അശ്വതി. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ് അശ്വതി. സോഷ്യൽ മീഡിയയിലൂടെ പതിവായി ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ച് അശ്വതി സംസാരിക്കാറുണ്ട്. അതിനാൽ ബിഗ് ബോസിന്റെ ഭാഗമല്ലെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് ഈ ഷോയുടെ ഭാഗമാണ് അശ്വതി.

റിയാസ് പെട്ടിയുമെടുത്ത് ഷോയിൽ നിന്നും പിന്മാറുമോ ഇല്ലയോ എന്ന ആശങ്ക ആരാധകരെ പോലെ അശ്വതിയും പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അശ്വതി മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകൾ വായിക്കാം വിശദമായി.”ഭൂമി പിളർന്നു പോകൽ ടാസ്ക്” എന്നാണ്ദൃശ്യവിസ്മയം ടാസ്കിനെ അശ്വതിവിശേഷിപ്പിക്കുന്നത്.

ദേഷ്യം വന്നാൽ എന്താണ് പറയുന്നത് എന്നൊരു ഓർമ്മയുമില്ല ലക്ഷ്മി ചേച്ചിക്ക്. ഓഡിയോ ഇട്ടു കേൾപ്പിച്ചപ്പോൾ അതിൽ ബ്ലെസിലിയെ “ഫ്രോഡ്” എന്ന് വിളിച്ച സംഭവം ആയിരുന്നു. നമ്മൾ ആ സംഭവം കണ്ടതുമാണ്.അതിനെ കുറിച്ചുള്ള തർക്കങ്ങൾ വാക്കുതർക്കങ്ങൾ..പതിവ് പോലെതന്നെയായിരുന്നുവെന്ന് അശ്വതി പറയുന്നു. “റിയാസേ പോകല്ലേ”ടാസ്ക് പല ഘട്ടങ്ങളായി അവസാനിച്ചപ്പോൾ 6 പോയിന്റോട് കൂടി ദിൽഷ വിജയിച്ചു.

പക്ഷെ ലൈവ് കണ്ടവർ ഉണ്ടെങ്കിൽ പറയൂ അത്രയും തർക്കം മോർണിങ് ടാസ്കിലും, വീക്കിലി ടാസ്കിന്റെ ആദ്യ ഘട്ടത്തിലും നടന്നെങ്കിലും അതിനു ശേഷം അവർ എല്ലാരും തമ്മിൽ വളരെ സ്നേഹത്തോടെ ആയിരുന്നു പിന്നീടങ്ങോട്ട്. ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി വളരെ രസകരം ആയിരുന്നുവെന്ന് അശ്വതി ചൂണ്ടിക്കാണിക്കുന്നു.അങ്ങനെ നാളെ മുതൽ കലാശകൊട്ടിനുള്ള കാത്തിരിപ്പാണ്!!

പക്ഷെ നാളത്തെ പ്രൊമോ കണ്ട് എത്ര പേർ “റിയാസേ പോകല്ലേ” … എന്ന് നിലവിളിച്ചു? എന്ന് അശ്വതി ചോദിക്കുന്നുണ്ട്. ഞാൻ അറിയാതെ വിളിച്ചു പോയി.. പ്രോമോ കണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ലെങ്കിലും, റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം നമുക്കെന്ന് പറഞ്ഞാണ് അശ്വതി നിർത്തുന്നത്.

അതേസമയം പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽകാണിക്കുന്നത്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ്ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷംമത്സരത്തിൽ നിന്നും പിന്മാറാം.

അവർക്ക് ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. മത്സരാർഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്ബോൾ റിയാസ് മാത്രം പണപെട്ടി എടുക്കാൻ പോകുന്നതാണ് പ്രമോയിൽകാണിക്കുന്നത്. റിയാസിനെ തടായാനായി ദിൽഷയടക്കമുള്ളവർ ശ്രമിക്കുന്നതായി പ്രൊമോവീഡിയോയിൽ കാണാം. എന്താകും സംഭവിച്ചിട്ടുണ്ടാവുക.

തനിക്ക് പ്രേക്ഷകരുടെ പിന്തുണയില്ലെന്ന് കരുതുന്ന താരമാണ് റിയാസ്. അതുകൊണ്ട് തന്നെ ബ്ലെസ്ലിയ്ക്കോ ദിൽഷാപിന്നിലാകുന്നതിനേക്കാൾ നല്ലത് പണവുമായി പുറത്തേക്ക് പോകുന്നതാകാം നല്ലതെന്ന് റിയാസിന് തോന്നിയിട്ടുണ്ടാകാം എന്നാണ് ചിലർ പറയുന്നത്. റിയാസ് അങ്ങനെ ചെയ്തതിൽ തെറ്റ്പറയാനില്ലെന്നും അവർ പറയുന്നു.

പലപ്പോഴായി തന്നെ പുറത്ത് എങ്ങനെയാണ് കാണുന്നുണ്ടാവുക എന്ന് റിയാസ് പറഞ്ഞിട്ടുണ്ട്.എന്നാൽ വിന്നർ ആകുന്ന ആദ്യത്തെ വൈൽഡ് കാർഡ് ആകണമെന്ന് ആഗ്രഹിച്ച് വന്ന റിയാസ് ഇങ്ങനെ പിന്മാറുമോ എന്ന സംശയവും ആരാധകർക്കിടയിലുണ്ട്. അതുകൊണ്ട് എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കേണ്ടി വരും.

You may also like

error: Content is protected !!
Join Our WhatsApp Group