ബംഗളൂരു: ബിദറില്‍നിന്ന് യശ്വന്ത്പൂരിലേക്ക് കലബുറഗി വഴി പുതിയ ട്രെയിൻ ഓടിക്കുമെന്ന് ദക്ഷിണപശ്ചിമ റെയില്‍വേ അറിയിച്ചു.യശ്വന്ത്പൂര്‍ -ബിദര്‍-യശ്വന്ത്പൂര്‍ ആഴ്ച എക്സ്പ്രസ് ട്രെയിൻ (16577/16578) നവംബര്‍ നാലുമുതലാണ് യശ്വന്ത്പൂരില്‍ നിന്ന് ഓടുക.യശ്വന്ത്പുര്‍-ബിദര്‍ ട്രെയിൻ (16577) എക്സ്പ്രസ് ട്രെയിൻ രാത്രി 11.15ന് യശ്വന്ത്പൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചക്ക് 1.30ന് ബിദറില്‍ എത്തും.
യലഹങ്ക, ഗൗരിബിദനൂര്‍, ഹിന്ദുപൂര്‍, ധര്‍മവാരം, ആനന്ദ്പൂര്‍, ഗുണ്ഡകല്‍, മന്ത്രാലയം റോഡ്, റായ്ചൂര്‍, യാദ്ഗിര്‍, വാദി, ഷഹബാദ്, കലബുറഗി, കമലാപൂര്‍, ഹംനാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ബിദര്‍-യശ്വന്ത്പൂര്‍ ട്രെയിൻ (16578) ബിദറില്‍നിന്ന് ഉച്ചക്ക് 2.40ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ നാലിന് യശ്വന്ത്പൂരില്‍ എത്തും.
ഹംനാബാദ്, കമലാപൂര്‍, കലബുറഗി, ഷഹബാദ്, വാദി, യാദ്ഗിര്‍, റായ്ചൂര്‍, മന്ത്രാലയം റോഡ്, ഗുണ്ഡകല്‍, ആനന്ദ്പൂര്‍, ധര്‍മവാരം, ഹിന്ദുപുര്‍, ഗൗരിബിദനൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനില്‍ ഒരു എ.സി ടു ടയര്‍ കോച്ച്, രണ്ട് എ.സി ത്രി ടയര്‍ കോച്ചുകള്‍, ഏഴ് സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, ഭിന്നശേഷി സൗഹൃദ കമ്ബാര്‍ട്മെന്റ് എന്നിവയുണ്ടാകും.
സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ
സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്ത സമര സമിതി ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം ആണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചത് ആണെന്നും ആയിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്.നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയത് ആണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.