Home Featured ബൈബിൾ പഠനം ;ക്ലാറൻസ് ഹൈ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

ബൈബിൾ പഠനം ;ക്ലാറൻസ് ഹൈ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

ബെംഗളുരു • ബൈബിൾ പഠനം നിർബന്ധമാക്കിയ നടപടിയിൽ ക്ലാരൻസ് ഹൈസ്കൂളിനോടു വിശദീകരണം ആവശ്യപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകി. ക്രൈസ്തവരല്ലാത്ത വിദ്യാർഥികളെ നിർബന്ധിച്ച് ബൈബിൾ പഠിപ്പിക്കുന്നതായും ഇവരെ മതപരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതായും തീവ ഹൈന്ദവ സംഘടനകൾ ആരോപിച്ചിരുന്നു.

ഇതേ തുടർന്നാണു നടപടി.കർണാടക വിദ്യാഭ്യാസ നിയമത്തിനു കീഴിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂളുകൾക്ക് മതഗ്രന്ഥങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ അനുമതിയില്ലെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി .സി.നാഗേഷ് പറഞ്ഞു. ന്യനപക്ഷ സ്ഥാപനങ്ങളായാലും ഇതിന് ഇളവില്ല. ക്ലാരൻസ് സ്കൂളിന്റെ വെബ്സൈറ്റിൽ ബൈബിൾ പാ പദ്ധതിയുടെ ഭാഗമാണെന്നു പറയുന്നുണ്ട്.

ഇതിന് അവർ വിശദീകരണം നൽകേണ്ടതുണ്ട്. ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയാൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമസേന തുടങ്ങിയവർ ക്ലാരൻസ് സ്കൂളിനെതിരെ പരാതിയുമായി രംഗത്തുവന്നതിനെ തുടർന്ന് ദേശീയ ബാലാവകാശ കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ബെംഗളുരു ജില്ലാ കലക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ മറ്റേതെങ്കിലും സ്കൂളുകളിൽ മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ബ്ലോക് എജ്യുക്കേഷൻ ഓഫിസർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group