ബിഎംടിസി ബസ് ടെർമിനലുകളിൽ സൈക്കിൾ പാർക്കിങ് കേന്ദ്രം വരുന്നു. ആദ്യഘട്ടത്തിൽ ശാന്തിനഗർ, വിജയനഗർ, ജയനഗർ ടെർമിനലുകളിലാണ് പാർക്കിങ് ബേ നിർമിക്കുന്നത്. 10 സൈക്കിളുകൾ വരെ നിർത്തിയിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. തുടർയാത്രാ സൗകര്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സൈക്കിൾ പാർക്കിങ് ആരംഭിക്കുന്നതെന്ന് ബിഎംടിസി ഡയറക്ടർ എ.വി.സൂര്യ സെൻ പറഞ്ഞു.
നിലവിൽ മെട്രോ സ്റ്റേഷനുകളിലും ഷോപ്പിങ് മാളുകളിലും റെയിൽവേ സ്റ്റേഷനുകളിലും സൈക്കിൾ പാർക്കിങ്ങിന് സൗകര്യം അനുവദിച്ചിട്ടുണ്ട്. സൈക്കിൾ യാത്ര പ്രൊത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ മെട്രോ ട്രെയിനിൽ മടക്കി കൊണ്ടുപോകാവുന്ന സൈക്കിൾ കയറ്റാൻ ബിഎംആർസി അനുമതി നൽകിയിരുന്നു.
മതംമാറി വിവാഹം ചെയ്തു, കുഞ്ഞ് ജനിച്ചതോടെ ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങി; രണ്ടാം ഭാര്യയോടൊപ്പം ഒളിവിലായിരുന്ന പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍
മലപ്പുറം: മതംമാറി വിവാഹകഴിച്ച് ഒരു കുഞ്ഞ് ജനിച്ചതോടെ ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങിയ പ്രതി 15 വര്‍ഷത്തിനുശേഷം രണ്ടാം ഭാര്യയ്‌പ്പൊപ്പം പിടിയില്‍.തമിഴ്‌നാട്, തേനി സ്വദേശിയായ മുഹമ്മദ് സലീം എന്ന കണ്ണനെ (50) ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്.
കണ്ണനെ മണ്ണാര്‍ക്കാട് കരിമ്ബുഴയില്‍വെച്ച് മറ്റൊരു വിലാസത്തില്‍ രണ്ടാം ഭാര്യയോടൊപ്പം ഒളിവില്‍ കഴിയവേയാണ് വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. 2006 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണന്‍ ജോലിക്കായി വരുകയും മതം മാറിയശേഷം വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.
കുറച്ച് കാലം ഭാര്യ ഭര്‍ത്താക്കാന്‍മാരായി കഴിഞ്ഞ് ഒരു കുട്ടി ആയതിന് ശേഷം ഭാര്യയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങുകയായിരിന്നു. വഴിക്കടവ് സ്വദേശിനിയുടെ പരാതിയില്‍ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കണ്ണനെ അറസ്റ്റ് ചെയ്തു നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ മഞ്ചേരി ജയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. പ്രതി മഞ്ചേരി ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.
നിലമ്ബൂര്‍ കോടതിയില്‍ കേസിന് ഹാജരാകാതെ വന്നതോടു കൂടി പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിലമ്ബൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തവെ ആണ് പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.