
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഇന്ന് മുതല്‍ തീയേറ്ററുകളില്‍. വന്‍ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ വരവേല്‍ക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടിയാണിത്.
അമല്‍ നീരദ് ചിത്രമെത്തുന്നതിന്‍റെ ആവശേവും ആരാധകരില്‍ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ‘മൈക്കിള്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.
സംഗീതം: സുഷിന്‍ ശ്യാം, അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങിയവരും ‘ഭീഷ്മപര്‍വത്തില്‍ അണിനിരക്കുന്നു.